‘സോള്‍ട്ട് ആന്‍റ് പെപ്പര്‍’ പോയൊരു പോക്കേ!

തിങ്കള്‍, 9 ഡിസം‌ബര്‍ 2013 (15:41 IST)
PRO
മലയാളത്തിന്‍റെ റൊമാന്‍റിക് കോമഡി ‘സോള്‍ട്ട് ആന്‍റ് പെപ്പര്‍’ രാജ്യം മുഴുവന്‍ ശ്രദ്ധ നേടാന്‍ അവസരമൊരുങ്ങുന്നു. ചിത്രത്തിന്‍റെ മൂന്ന് ഭാഷകളിലേക്കുള്ള റീമേക്ക് തയ്യാറായിരിക്കുകയാണ്. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേക്കാണ് ചിത്രം റീമേക്ക് ചെയ്തിരിക്കുകയാണ്. മൂന്ന് ഭാഷകളിലും പ്രകാശ് രാജാണ് സംവിധായകനും നായകനും.

തമിഴ് ചിത്രത്തിന് ‘ഉന്‍ സമയല്‍ അറയില്‍’ എന്നാണ് പേര്. തെലുങ്ക് പതിപ്പിന് ‘ഉലവച്ചാറ് ബിരിയാണി’ എന്നും കന്നഡ റീമേക്കിന് ‘ഒഗ്ഗറാനെ’ എന്നുമാണ് പേര്. മൂന്ന് ഭാഷകളിലും പ്രകാശ് രാജിന് നായിക സ്നേഹയാണ്.

മലയാളത്തില്‍ ലാലും ശ്വേതയും അനശ്വരമാക്കിയ ‘കാളിദാസന്‍ - മായ’ ജോഡിയായാണ് പ്രകാശ് രാജും സ്നേഹയും സ്ക്രീനിലെത്തുന്നത്. മൈസൂറാണ് പ്രധാന ലൊക്കേഷന്‍.

ഇളയരാജയുടെ സംഗീതമാണ് ഈ റീമേക്കുകളുടെ ജീവന്‍. എങ്കിലും നമ്മുടെ “ചെമ്പാവ് പുന്നെല്ലിന്‍ ചോറ്...” എന്ന പാട്ടിന്‍റെ രസവും രുചിയും റീമേക്ക് ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കുണ്ടാവുമോയെന്ന് കാത്തിരുന്ന് അറിയാം.

വെബ്ദുനിയ വായിക്കുക