സ്പാനിഷ് മസാലയ്ക്ക് പിന്നാലെ ഡയമണ്ട് നെക്ലേസ് വരുന്നു!
ഞായര്‍, 8 ജനുവരി 2012 (16:29 IST)
PRO
PRO
‘സ്പാനിഷ് മസാല’ ജനുവരി 14-ന് തീയേറ്ററുകളില്‍ എത്താനിരിക്കെ ലാല്‍ ജോസ് തന്റെ അടുത്ത ചിത്രത്തിലേക്ക് കടക്കുകയാണ്. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ രചനയില്‍ ലാല്‍ ജോസ് ഒരുക്കുന്ന ചിത്രത്തിന്റെ പേര് ‘ഡയമണ്ട് നെക്ലേസ്‘ എന്നാണ്. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തില്‍ സംവൃത സുനില്‍, അമല പോള്‍ എന്നിവര്‍ക്കൊപ്പം അനുശ്രീ എന്നൊരു പുതുമുഖ നായിക കൂടിയുണ്ട്.
ഒറ്റ ഷെഡ്യൂളില്‍ തീരുന്ന ഒരു ലോ ബജറ്റ് പ്രണയചിത്രമായിരിക്കും ഇതെന്നാണ് അറിയാന്‍ കഴിയുന്നത്. ഒരു യുവാവും മൂന്ന് യുവതികളും തമ്മിലുള്ള ബന്ധത്തിന്റെ കഥയുമായെത്തുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ദുബായ് ആയിരിക്കും. മാറിയ കാലത്തെ ബന്ധങ്ങളെക്കുറിച്ചാണ് ചിത്രം പറയുന്നത്.
ശ്രീനിവാസന്‍, ജഗതി ശ്രീകുമാര്‍ തുടങ്ങിയവരും ഈ ചിത്രത്തിലുണ്ടാകും. ലാല്‍ ജോസ് തന്നെയാണ് ഈ സിനിമ നിര്‍മ്മിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.
ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കാനാണ് ലാല്‍ ജോസ് ആലോചിക്കുന്നത്. സമീര്‍ താഹിര്‍ ആയിരിക്കും ക്യാമറ കൈകാര്യം ചെയ്യുക.