അടക്കവും ഒതുക്കവുമുള്ള അടുത്ത വീട്ടിലെ പെണ്‍കുട്ടിയുടെ ഇമേജായിരുന്നു സമീരാ റെഡ്ഡിക്ക് ഇതുവരെ. എന്നാല്‍ ഈ ഇമേജിന് മാറ്റം വരുത്താനുള്ള ശ്രമത്തിലാണ് സമീരാ റെഡ്ഡി. സമീര അല്പം സീരിയസായി. ഇടയ്‌ക്ക് സെക്സി ഇമെജിലേക്ക് ഒന്ന് മാറ്റി ചവുട്ടി നോക്കിയിട്ടും മാറാത്ത ഇമേജ് എങ്ങനെയെങ്കിലും മറികടക്കാനുള്ള തീവ്ര ശ്രമത്തിലാണ്.
സെറ്റില്‍ പൊതുവേ നിശബ്ദയായി കാണാറുള്ള ഈ റെഡ്ഡി പെണ്‍കുട്ടി സംസാരിക്കുന്നത് രാഷ്ട്രീയം, നക്സല്‍ ആക്രമണം, അങ്ങനെ പലതുമാണ്. ഇന്ത്യയിലെ നക്സല്‍ ആക്രമണങ്ങളും നക്‍സല്‍ മൂമെന്‍റുകളെ കുറിച്ചും, നക്സല്‍ പ്രശ്‌നങ്ങളെ എങ്ങനെ മറികടക്കാം എന്നതിനെ കുറിച്ചുമൊക്കെ വാതോരാതെ അംസാരിക്കുകയാണ് സമീര.
എന്താണ് സെക്‍സി സമീര ഇപ്പോള്‍ ഇങ്ങനെയെന്ന് ചോദിക്കരുത്. കാരണം റെഡ് അലെര്‍ട്ട് എന്ന ചിത്രത്തിന്‍റെ തിരക്ക് പിടിച്ച ഷെഡ്യുളിലാണ് താരമിപ്പോള്‍. ചിത്രത്തില്‍ അവര്‍ക്ക് ചെയ്യാനുള്ളതും നക്‍സല്‍ വേഷമാണ്. അതിനായി രാഷ്ട്രീയത്തില്‍ ഉള്ള താല്പര്യത്തെ തേച്ചു മിനുക്കാനാണ് സമീരയുടെ ഈ മാറ്റം.