സത്യന്‍ അന്തിക്കാടും മോഹന്‍ലാലും വീണ്ടും, തിരക്കഥ ശ്രീനിവാസന്‍?
ബുധന്‍, 19 ജൂണ്‍ 2013 (14:53 IST)
PRO
കരിയറിന്‍റെ തുടക്കത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് സത്യന്‍ അന്തിക്കാട്. എന്നാല്‍ വരവേല്‍പ്പ് എന്ന സിനിമയ്ക്ക് ശേഷം ഇരുവരും അകന്നു. പിന്നീട് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ‘പിന്‍ഗാമി’ എന്ന സിനിമയ്ക്കായി ഇരുവരും ഒന്നിച്ചു. ആ ചിത്രം നല്ല സിനിമയായിരുന്നെങ്കിലും വേണ്ട രീതിയില്‍ സ്വീകരിക്കപ്പെട്ടില്ല. പിന്നെയും ലാലും സത്യനും പിരിഞ്ഞു.
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സത്യന്‍ അന്തിക്കാടും മോഹന്‍ലാലും വീണ്ടും ഒന്നിച്ചത്. ‘രസതന്ത്രം’ എന്ന സിനിമയിലൂടെ. രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, സ്നേഹവീട് എന്നീ സിനിമകളാണ് അടുത്തകാലത്ത് സത്യന്‍റേതായി വന്ന മോഹന്‍ലാല്‍ സിനിമകള്‍. സത്യന്‍ അന്തിക്കാട് തന്നെ രചന നിര്‍വഹിച്ച ഈ സിനിമകളൊന്നും ഈ കൂട്ടുകെട്ടിന്‍റെ പഴയ ചിത്രങ്ങളുടെ നിലവാരം പുലര്‍ത്തുന്നതല്ല.
പുതിയ വാര്‍ത്ത, സത്യന്‍ അന്തിക്കാടും മോഹന്‍ലാലും വീണ്ടും ഒത്തുചേരുന്നു എന്നാണ്. അടുത്ത വര്‍ഷം ഓണക്കാലത്തേക്കാണ് ഈ സിനിമ പ്ലാന്‍ ചെയ്യുന്നത്. ഈ ചിത്രത്തിന് ശ്രീനിവാസന്‍ രചന നിര്‍വഹിക്കുമെന്നാണ് സൂചനകള്‍.
നിലവില്‍ ഫഹദ് ഫാസിലും അമലാ പോളും ജോഡിയാകുന്ന സിനിമയുടെ തിരക്കിലാണ് സത്യന്‍ അന്തിക്കാട്. ആ സിനിമ പൂര്‍ത്തിയായാലുടന്‍ മോഹന്‍ലാല്‍ ചിത്രത്തിന്‍റെ എഴുത്തുജോലികള്‍ തുടങ്ങും. ലാല്‍ - ശ്രീനി - സത്യന്‍ ടീമിന്‍റെ സൂപ്പര്‍ തിരിച്ചുവരവായിരിക്കും ഈ സിനിമയെന്ന് പ്രതീക്ഷിക്കാം.