സംഗീത ജീവിതം അവസാനിപ്പിക്കുകയാണെന്ന് എസ് ജാനകി

ശനി, 21 ഒക്‌ടോബര്‍ 2017 (11:32 IST)
മലയാളത്തില്‍ മാത്രമല്ല എല്ലാ ഭാഷകളിലും മികവ് തെളിയിച്ച ഗായികയാണ് എസ് ജാനകി. അനൂപ് മേനോന്‍ ചിത്രമായ പത്ത് കല്‍പ്പനകളിലെ ഗാനത്തിന് ശേഷം സംഗീത ജീവിതം അവസാനിപ്പിക്കാനായിരുന്നു അവര്‍. എന്നാല്‍ മൈസൂരിലെ സ്വയംരക്ഷണ ഗുരുകുലം, എസ് ജാനകി ചാരിറ്റബിള്‍ ട്രസ്റ്റ് തുടങ്ങിയവയുടെ നിരന്തര ആവശ്യം പരിഗണിച്ച് മൈസൂരില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാമെന്ന് ജനകിയമ്മ പറഞ്ഞിട്ടുണ്ട്.
 
എന്നാല്‍  മൈസൂരില്‍ നടക്കുന്ന പരിപാടിക്ക് ശേഷം പൊതുചടങ്ങുകളിലോ സംഗീതപരിപാടികളിലോ പാടാന്‍ താനുണ്ടാവില്ലെന്ന് ജനകിയമ്മ പറഞ്ഞു. ഇനി മുതല്‍ താന്‍ സാധാരണ ജീവിതം നയിക്കാനാണ് ഉദ്ദേശിക്കുന്നതെന്നു അവര്‍ വ്യക്തമാക്കി. ഒക്ടോബര്‍ 28 ന് മൈസൂരില്‍ നടക്കുന്ന പരിപാടിക്ക് ശേഷം പിന്നീട് ഒരു സംഗീത പരിപാടിയിലും താന്‍ പങ്കെടുക്കില്ലെന്ന് അവര്‍ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍