വിവാഹിതനായ നടനുമായി സായിപല്ലവി പ്രണയത്തില്‍?

ശനി, 21 ഒക്‌ടോബര്‍ 2017 (10:06 IST)
പ്രേമത്തിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടം പിടിച്ച താരമാണ് സായിപല്ലവി. മലയാളത്തിന് പുറമെ തെലുങ്കിലും മിന്നിതിളങ്ങിയ താരം ഇപ്പോള്‍ പ്രണയത്തിലാണെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. തമിഴ് ഓണ്‍ലൈനുകളിലെ ചുടേറിയ വാര്‍ത്തയാണ് സായിയുടെ പ്രണയം. 
 
ചിത്രമാല എന്ന തമിഴ് മാഗസിന്‍ തുടങ്ങിവെച്ച സായിയുടെ പ്രണയവാര്‍ത്ത പിന്നീട് പല പ്രമുഖ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. വിവാഹിതനായ നടനുമായാണ് സായി പ്രണയത്തില്‍ എന്ന വാര്‍ത്തകളാണ് പ്രചരിക്കുന്നത്. എന്നാല്‍ ഈ നടന്റെ പേരു വെളിപ്പെടുത്തിയിട്ടില്ല. സായിയുടെ പ്രണയ വാര്‍ത്ത ആരാധകരെ ഏറെ നിരാശയിലാക്കിയിട്ടുണ്ട്. പ്രണയത്തെക്കുറിച്ചുള്ള വാര്‍ത്തയോട് സായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍