ശിവ കാര്ത്തികേയന് തന്റെ സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ അതീവ ശ്രദ്ധാലുവാണ്. താരമൂല്യം നിലനിര്‍ത്തുന്നതിനൊപ്പം മികച്ച പ്രകടനത്തിന് സാധ്യതയുള്ള സിനിമകള്‍ക്കാണ് ശിവ കാര്ത്തികേയന് പ്രാധാന്യം നല്‍കുന്നത്. ശിവയുടെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് മോഹന്‍രാജയാണ്. അതേ, തമിഴകത്തിന് ‘തനി ഒരുവന്’ സമ്മാനിച്ച സംവിധായകന് തന്നെ.
രജനിമുരുകന് ആണ് ഉടന്‍ റിലീസാകുന്ന ശിവ കാര്ത്തികേയന് ചിത്രം. അതിന് ശേഷം ഭാഗ്യരാജ് ഭാരതി സംവിധാനം ചെയ്യുന്ന, പി സി ശ്രീറാം ക്യാമറ ചലിപ്പിക്കുന്ന സിനിമ. ഇപ്പോഴിതാ മോഹരാജയും ശിവ കാര്‍ത്തികേയനുമായി കൈകോര്‍ക്കുന്നു. ഒന്നാം നിര നായകന്മാരുടെ ഇടയിലേക്ക് ശിവയും പതിയെ നടന്നുകയറുകയാണ്.