സിനിമ റിലീസാകുന്നതിന് മുമ്പ് ലാഭം നേടിയാല്‍ അത് നിര്‍മ്മാതാവിന് എത്ര ആശ്വാസമായിരിക്കും അല്ലേ? എന്തായാലും ഷങ്കറിന്റെ 2.0, രാജമൌലിയുടെ ബാഹുബലി 2 എന്നിവയുടെ നിര്‍മ്മാതാക്കള്‍ വലിയ ആശ്വാസത്തില്‍ തന്നെയാണ്.
2.0 റിലീസിന് മുമ്പ് 110 കോടി രൂപയാണ് നേടിയിരിക്കുന്നത്. സീ ടിവിക്ക് സാറ്റലൈറ്റ് റൈറ്റ് വിറ്റ വകയിലാണ് ഈ സിനിമയ്ക്ക് വമ്പന്‍ നേട്ടമുണ്ടായത്. തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളുടെ റൈറ്റാണ് ഈ വലിയ തുകയ്ക്ക് വിറ്റുപോയത്.