മായാബസാറിന്‍റെ നിര്‍മ്മാതാവ് വീണ്ടും, കുഞ്ചാക്കോ ബോബനെ കമ്യൂണിസ്റ്റാക്കി!
ബുധന്‍, 31 ജൂലൈ 2013 (17:17 IST)
PRO
കുഞ്ചാക്കോ ബോബന് രാഷ്ട്രീയമുണ്ടോ? ഉണ്ടെങ്കില്‍ കോണ്‍ഗ്രസോ കമ്യൂണിസ്റ്റോ ബി ജെ പിയോ? ആരും ഇതുവരെ ഇത്തരം ചോദ്യങ്ങളൊന്നും ഉന്നയിച്ചിട്ടുണ്ടാവില്ല. ആരും ചോദിച്ചില്ലെങ്കിലും ഒരു കാര്യം പറഞ്ഞേക്കാം, കുഞ്ചാക്കോ ബോബന്‍ കമ്യൂണിസ്റ്റാണ്!
ഒരു പുതിയ സിനിമയുടെ കാര്യമാണ് പറഞ്ഞുവരുന്നത്. കുഞ്ചാക്കോ ബോബന്‍ ഇടതുപക്ഷക്കാരനായി അഭിനയിക്കുന്ന ചിത്രം എം പത്മകുമാര്‍ സംവിധാനം ചെയ്യും. നിഷാദ് കോയയാണ് തിരക്കഥ രചിക്കുന്നത്.
ഈ സിനിമയില്‍ മുകേഷ് പഞ്ചായത്ത് പ്രസിഡന്‍റായി അഭിനയിക്കുന്നു. പഞ്ചായത്ത് പ്രസിഡന്‍റും ചാക്കോച്ചന്‍ അവതരിപ്പിക്കുന്ന ഇടതുനേതാവും തമ്മിലുള്ള ഏറ്റുമുട്ടലിന്‍റെ കഥയാണ് ഇത്തവണ എം പത്മകുമാര്‍ പറയുന്നത്.
സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗീസ് തുടങ്ങിയവരും ഇനിയും പേരിട്ടിട്ടില്ലാത്ത ഈ സിനിമയിലെ അഭിനേതാക്കളാണ്. ‘മായാബസാര്‍’ എന്ന പരാജയചിത്രത്തിന്‍റെ നിര്‍മ്മാതാവ് കലാ നായരാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം.
തിരുവമ്പാടി തമ്പാന്‍, ഇത് പാതിരാമണല്‍, ഒറീസ എന്നീ കനത്ത പരാജയങ്ങള്‍ക്ക് ശേഷം ഒരു വിജയം തേടിയാണ് എം പത്മകുമാര്‍ കുഞ്ചാക്കോ ബോബനെ കൂട്ടുപിടിച്ചിരിക്കുന്നത്.