മല്ലികക്ക് കോവളത്ത് കുടില്‍ !

PROPRO
ബോളിവുഡ്‌ രതിദേവത മല്ലിക ഷെറാവത്തിന്‌ കോവളം ബീച്ചിന്‌ സമീപം കുടിലൊരുങ്ങുന്നു. സിനിമ ഷൂട്ടിങ്ങിനായി കേരളത്തിലെത്തിയ സുന്ദരി കേരളത്തിന്‍റെ സൗന്ദര്യത്തില്‍ മയങ്ങിയാണ്‌ കടല്‍ തീരത്ത്‌ കുടിലു പണിയാന്‍ തീരുമാനിച്ചത്‌.

പ്രശസ്‌ത ആര്‍ക്കിടെക്ട്‌ ജി ശങ്കര്‍ ആണ്‌ സുന്ദരിക്ക്‌ വേണ്ടി കുടില്‍ പണിയുന്നത്‌. കോവളത്തിന്‌ സമീപം വിഴിഞ്ഞത്താണ്‌ സുന്ദരിയുടെ ആഡംബര ഹട്ട്‌ ഉയരുന്നത്‌. രണ്ടു മാസത്തിനുള്ളില്‍ കുടിലിന്‍റെ പണി പൂര്‍ത്തിയാകും.

കുടില്‍ വീടിന്‍റെ പണി വിലയിരുത്താന്‍ വരും ദിവസങ്ങളില്‍ മല്ലിക കേരളത്തില്‍ എത്തുമെന്നറിയുന്നു. അറേബ്യന്‍ കടലിന്‌ അഭിമുഖമായി ഒരു ഹാളും ഒരു കിടപ്പറയും ഉള്ള കളിമണ്‍ വീടാണ്‌ പണിയുന്നത്‌. മേല്‍ക്കൂര മുളകൊണ്ടായിരിക്കും.

കടല്‍തീരത്ത്‌ ഒരു കുന്നിന്‌ മുകളിലാണ്‌ കുടില്‍ ഉയരുന്നത്‌ എന്നാണ്‌ അറിയുന്നത്‌. നടന്ന്‌ വേണം ഇവിടേക്ക്‌ എത്തേണ്ടത്‌.

എന്തായാലും ബോളിവുഡ്‌ സുന്ദരിയുടെ വിശ്രമ കേന്ദ്രമായി കോവളം മാറുമെന്ന്‌ ഉറപ്പായി. ‘മാന്‍ ഗയേ മുഗള്‍ ഇ ആസം’ എന്ന മല്ലിക ചിത്രം ബോളിവുഡില്‍ ഇപ്പോള്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്‌.

വെബ്ദുനിയ വായിക്കുക