മമ്മൂട്ടി മാസ് സിനിമകളുടെ ദൈവം, 50 കോടി ക്ലബിലേക്ക് ഗ്രേറ്റ്ഫാദറിന്‍റെ കുതിപ്പ്; പുലിമുരുകനെയും കബാലിയെയും തകര്‍ത്തു!

ചൊവ്വ, 4 ഏപ്രില്‍ 2017 (17:43 IST)
മാസ് സിനിമകളാണ് സിനിമാ ഇന്‍ഡസ്ട്രിയെത്തന്നെ നിലനിര്‍ത്തുന്നത്. പുലിമുരുകനും കസബയും തോപ്പില്‍ ജോപ്പനും ഒപ്പവും മുന്തിരിവള്ളികളുമൊക്കെയാണ് അടുത്തിടെ മലയാളസിനിമയ്ക്ക് സാമ്പത്തികമായി വന്‍ കുതിപ്പ് സമ്മാനിച്ച സിനിമകള്‍. ഇപ്പോഴിതാ, സകല റെക്കോര്‍ഡുകളും തകര്‍ത്തുകൊണ്ട് മമ്മൂട്ടിയുടെ ദി ഗ്രേറ്റ്ഫാദര്‍.
 
മിന്നുന്ന വേഗത്തില്‍ 25 കോടി നേടി മുന്നേറുന്ന ഗ്രേറ്റ്ഫാദര്‍ അധികം വൈകാതെ 50 കോടി ക്ലബിലേക്ക് പ്രവേശിക്കും. പത്തുദിവസത്തിനുള്ളില്‍ ഈ നേട്ടം കൈവരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുലിമുരുകന്‍റെയും കബാലിയുടെയും ആദ്യദിന റെക്കോര്‍ഡുകളെ ഗ്രേറ്റ്ഫാദര്‍ തകര്‍ത്തെറിഞ്ഞിരിക്കുകയാണ്. 
 
ഹനീഫ് അദേനിക്കാകട്ടെ അതിഗംഭീര തുടക്കമാണ് ലഭിച്ചിരിക്കുന്നത്. അന്‍‌വര്‍ റഷീദിനും വൈശാഖിനുമൊക്കെ ലഭിച്ചതുപോലെയുള്ള തകര്‍പ്പന്‍ തുടക്കം. മോഹന്‍ലാലും പൃഥ്വിരാജും ഹനീഫ് അദേനിക്ക് അടുത്ത ചിത്രങ്ങള്‍ക്കായി ഡേറ്റ് നല്‍കിക്കഴിഞ്ഞു.
 
വെറും ആറുകോടി മുതല്‍മുടക്കില്‍ എടുത്ത സിനിമ 20 കോടിക്ക് മുകളിലേക്ക് ദിവസങ്ങള്‍ക്കുള്ളില്‍ കുതിച്ചെത്തിയതിന്‍റെ സന്തോഷം നിര്‍മ്മാതാവും ചിത്രത്തിലെ ഒരു പ്രധാനതാരവുമായ ആര്യയും പങ്കുവച്ചു.

വെബ്ദുനിയ വായിക്കുക