മമ്മൂട്ടി തോപ്പില്‍ ജോപ്പനല്ല, കോഴി തങ്കച്ചന്‍; ചിരിക്ക് ചിരി, തല്ലിന് തല്ല്!
തിങ്കള്‍, 9 ജനുവരി 2017 (16:26 IST)
മമ്മൂട്ടിയുടെ പുതിയ സിനിമയ്ക്ക് പേര് ‘കോഴി തങ്കച്ചന്‍’. തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കുട്ടനാട് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ സിനിമയില്‍ തികച്ചും ഗ്രാമീണനായ തങ്കച്ചന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
സേതു തന്നെ തിരക്കഥയെഴുതുന്ന ഈ സിനിമയില്‍ വേദികയും നൈല ഉഷയുമാണ് നായികമാര്‍. ഈ സിനിമയില്‍ സംവിധാന സഹായി ആയി ഉണ്ണിമുകുന്ദന്‍ പ്രവര്‍ത്തിക്കും.
അനന്ത വിഷന്‍റെ ബാനറില്‍ മുരളീധരനും ശാന്ത മുരളീധരനുമാണ് കോഴി തങ്കച്ചന്‍ നിര്‍മ്മിക്കുന്നത്. ചിത്രീകരണം മേയ് മാസത്തില്‍ ആരംഭിക്കും.
തോപ്പില്‍ ജോപ്പന് ശേഷം അതേ കാറ്റഗറിയില്‍ മമ്മൂട്ടി ചെയ്യുന്ന കോഴി തങ്കച്ചന്‍ പൂര്‍ണമായും ഒരു കോമഡി എന്‍റര്‍ടെയ്നറായിരിക്കും. എന്നാല്‍ അത്യാവശ്യം ആക്ഷന്‍ രംഗങ്ങളും ചിത്രത്തില്‍ ഉണ്ടാകും.