മമ്മൂട്ടിയുമായല്ല, ഇനി മോഹന്‍ലാലുമായാണ് കൂട്ട് - ഷാഫി ഒരുങ്ങിത്തന്നെ!

ചൊവ്വ, 9 മെയ് 2017 (14:22 IST)
ഹ്യൂമര്‍ സബ്ജക്ടുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനായ സംവിധായകനാണ് ഷാഫി. ഇന്‍ഡസ്ട്രി ഹിറ്റുകളായ ചില സിനിമകള്‍ ഷാഫിയുടേതാണ്. കല്യാണരാമന്‍, മായാവി, മേരിക്കുണ്ടൊരു കുഞ്ഞാട്, ടു കണ്‍‌ട്രീസ് തുടങ്ങിയവ. ഷാഫിയുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാള്‍ മമ്മൂട്ടിയാണ്.
 
മമ്മൂട്ടിക്കൊപ്പം തൊമ്മനും മക്കളും, മായാവി, ചട്ടമ്പിനാട്, വെനീസിലെ വ്യാപാരി തുടങ്ങിയ സിനിമകള്‍ ഷാഫി ചെയ്തിട്ടുണ്ട്. ഇനി മോഹന്‍ലാലിനൊപ്പം ഒരു സിനിമ ചെയ്യുക എന്നതാണ് ഷാഫിയുടെ ആഗ്രഹം.
 
ഈ വര്‍ഷം തന്നെ ഒരു മോഹന്‍ലാല്‍ ചിത്രം ചെയ്യാനാണ് ഷാഫി ആലോചിക്കുന്നത്. മോഹന്‍ലാലുമായി ആദ്യമായി ഒത്തുചേരുമ്പോള്‍ അത് പൂര്‍ണമായും ഒരു കോമഡി എന്‍റര്‍ടെയ്നറായിരിക്കണമെന്ന് ഷാഫിക്ക് നിര്‍ബന്ധമുണ്ട്.
 
ഷാഫി - മോഹന്‍ലാല്‍ ചിത്രത്തിന് റാഫിയോ ബെന്നി പി നായരമ്പലമോ തിരക്കഥ രചിക്കുമെന്നാണ് അറിയുന്നത്. മോഹന്‍ലാലിന്‍റെ ലാല്‍ ജോസ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത് ബെന്നിയാണ്. 

വെബ്ദുനിയ വായിക്കുക