മമ്മൂട്ടിക്കും മോഹന്‍ലാലിനൊമൊപ്പം അഭിനയത്തില്‍ മത്സരിക്കാന്‍ പോന്ന വൈഭവമുള്ള നടിയാണ് മഞ്ജു വാര്യര്‍. ഇനി പൊലീസ് വേഷത്തില്‍ ഒരുകൈ നോക്കാനാണ് മഞ്ജു ഒരുങ്ങുന്നത്. രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ‘വേട്ട’യില്‍ കമ്മീഷണര്‍ ശ്രീബാല ഐ പി എസ് എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. മഞ്ജുവിന്‍റെ ആദ്യ പൊലീസ് വേഷം.
“സിനിമയില്‍ തൊണ്ണൂറു ശതമാനം വരുന്ന പൊലീസ് വേഷങ്ങളും പുരുഷന്‍മാര്‍ അവതരിപ്പിച്ച് കൈയടി നേടിയതാണ്. മലയാളത്തില്‍ മമ്മുക്കയും സുരേഷേട്ടനും ഈ വേഷം തങ്ങളുടേതുതന്നെയെന്ന വിധത്തിലാണ് പെര്‍ഫോം ചെയ്യുന്നത്. ആ സാഹചര്യത്തില്‍ ഒരു സ്ത്രീ കഥാപാത്രത്തിന് ഷൈന്‍ ചെയ്യാനാകുമോ എന്ന ചിന്തയുണ്ടായിരുന്നു. എന്നാല്‍ സംവിധായകന്‍ കഥാപാത്രത്തേക്കുറിച്ച് വിശദമായി പറഞ്ഞതോടെ നല്ല ധൈര്യമായി” - ഒരു സിനിമാ പ്രസിദ്ധീകരണത്തിന് അനുവദിച്ച അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ പറയുന്നു.