ഭരത്‌ഗോപിയുടെ ഓര്‍മ്മക്ക് പുരസ്കാരം

PROPRO
മലയാളിയുടെ പ്രിയപ്പെട്ട നടന്‍ ഭരത്‌ ഗോപിയുടെ പേരില്‍ പുതുമുഖതാരങ്ങള്‍ക്ക്‌ പുരസ്‌കാരം ഏര്‍പ്പെടുത്തുമെന്ന്‌ മോഹന്‍ലാല്‍ പ്രഖ്യാപിച്ചു.

ഭരത്‌ഗോപിയുടെ പേരില്‍ ഏര്‍പ്പെടുത്തുന്ന ഭരത്‌ഗോപി എന്‍ഡോവ്‌മെന്‍റ് മികച്ച പുതുമുഖ അഭിനേതാവിന്‌ സമ്മാനിക്കും. അമ്പത്തിയൊന്നായിരം രൂപയാണ്‌ സമ്മാനം. എല്ലാവര്‍ഷവും പുരസ്‌കാരം നല്‌കും.

ഭരത്‌‌ ഗോപിയുടെ റിലീസാകുന്ന അവസാന ചിത്രം കൂടിയാണ്‌ ‘ആകാശ ഗോപുരം’. ചിത്രം കണ്ട ഭരത്‌ ഗോപി അഭിനന്ദനങ്ങള്‍ കൊണ്ട് ‌മൂടിയെന്നും മോഹന്‍ലാല്‍ അനുസ്‌മരിച്ചു. സിനിമയുടെ റിലീസിന്‌ മുന്നോടിയായി അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം മാധ്യമങ്ങളെ അഭിമുഖീകരിക്കുകയായിരുന്നു ലാല്‍.

“എന്‍റെ അടുത്തിരുന്നാണ്‌ അദ്ദേഹം സിനിമ കണ്ടത്‌, സിനിമ കഴിഞ്ഞപ്പോള്‍ എന്‍റെ കൈയ്യില്‍ പിടിച്ചിട്ട്‌ അദ്ദേഹം പറഞ്ഞു, ഞാന്‍ നിന്നെ സിനിമയില്‍ കണ്ടതേയില്ല, നാടകകാരന്‍ ഇബ്‌സനെയായിരുന്നു കണ്ടത് എന്ന്‌”‌- ലാല്‍ വികാരഭരിതനായി.

ആല്‍ബര്‍ട്ട്‌ ജെയിംസ്‌ എന്ന മധ്യവയ്‌സ്‌കനായ വാസ്‌തുശില്‌പിയെയാണ്‌ മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌. ജെയിംസിന്‍റെ ഗുരുതുല്യനായ സാംസണ്‍ എന്ന കഥാപാത്രത്തെയാണ്‌ ഭരത്‌ഗോപി ചിത്രത്തില്‍ അവതരിപ്പിച്ചത്‌.

വെബ്ദുനിയ വായിക്കുക