അന്‍വര്‍ റഷീദ് അപ്രതീക്ഷിത നടുക്കങ്ങള്‍ സമ്മാനിക്കുന്ന സംവിധായകനാണ്. രാജമാണിക്യം, അണ്ണന്തമ്പി, ഛോട്ടാമുംബൈ തുടങ്ങിയ മാസ് മസാല ചിത്രങ്ങള്‍ എടുത്ത അന്‍വര്‍ റഷീദ് തന്നെയാണ് ബ്രിഡ്ജ്, ആമി (ലഘുചിത്രങ്ങള്‍), ഉസ്താദ് ഹോട്ടല്‍ തുടങ്ങിയ ക്ലാസ് ചിത്രങ്ങളും എടുത്തത്. അതുകൊണ്ടുതന്നെ ഏത് രീതിയിലുള്ള സിനിമയാണ് അന്‍വര്‍ അടുത്തതായി ഒരുക്കുന്നത് എന്നത് ആര്‍ക്കും പ്രവചിക്കുക സാധ്യമല്ല.
'മണിയറയിലെ ജിന്ന്' എന്നായിരുന്നു അന്‍വര്‍ റഷീദ് അടുത്തതായി ചെയ്യാനിരുന്ന സിനിമയുടെ പേര്. ഫഹദ് ഫാസില്‍ നായകനാകുന്ന സിനിമയുടെ തിരക്കഥ രഘുനാഥ് പലേരി രചിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആ സിനിമ തല്ക്കാലം നടക്കില്ല എന്നാണ് പുതിയ വിവരം.
മണിയറയിലെ ജിന്നിന് പകരം മമ്മൂട്ടിയെ നായകനാക്കി ഒരു അടിപൊളി എന്റര്ടെയ്നര് ഒരുക്കാനാണത്രേ അന്‍വര്‍ റഷീദ് ആലോചിക്കുന്നത്. ഈ സിനിമയ്ക്ക് ബെന്നി പി നായരമ്പലം തിരക്കഥ രചിക്കുമെന്നാണ് സൂചന.
അതേസമയം, 'പ്രേമം' എന്നൊരു റൊമാന്റിക് ത്രില്ലര്‍ നിര്‍മ്മിക്കുന്നതിന്റെ തിരക്കിലാണ് ഇപ്പോള്‍ അന്‍വര്‍ റഷീദ്. അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകന്. അന്‍വര്‍ റഷീദ് ആദ്യം നിര്‍മ്മിച്ച ബാംഗ്ലൂര്‍ ഡെയ്സ് മലയാളത്തിലെ ഏറ്റവും വലിയ പണംവാരിപ്പടങ്ങളില്‍ ഒന്നാണ്.