ന്യൂഡല്‍ഹിയില്‍ ദിലീപ്!

തിങ്കള്‍, 27 ജനുവരി 2014 (15:36 IST)
PRO
ദിലീപ് വീണ്ടും ഒരു റൊമാന്‍റിക് ത്രില്ലറിന്‍റെ ഭാഗമാകുന്നു. ഹിറ്റ്മേക്കര്‍ ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ദിലീപ് നായകനാകുന്നത്.

ന്യൂഡല്‍ഹി, കശ്മീര്‍, ഡാര്‍ജീലിംഗ്, തുളു, മണാലി എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിക്കുക. റിപ്പബ്ലിക് ദിനത്തില്‍ ചിത്രത്തിലെ ചില പ്രധാന ദൃശ്യങ്ങള്‍ ഡല്‍ഹിയില്‍ ചിത്രീകരിച്ചു.

ബോബന്‍ സാമുവലിന് റോമന്‍സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രം എഴുതിനല്‍കിയ വൈ വി രാജേഷാണ് ഈ സിനിമയുടെ രചന നിര്‍വഹിക്കുന്നത്. സെവന്‍ ആര്‍ട്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

അതേസമയം, ബോബന്‍ സാമുവലിന്‍റെ പുതിയ ചിത്രമായ ഹാപ്പി ജേര്‍ണി പ്രദര്‍ശനത്തിന് തയ്യാറായി. ജയസൂര്യ നായകനാകുന്ന സിനിമ ഫെബ്രുവരി 21നാണ് റിലീസ്.

വെബ്ദുനിയ വായിക്കുക