2016 ദിലീപിന് അത്ര നല്ല വര്‍ഷമായിരുന്നില്ല. വമ്പന്‍ ഹിറ്റുകളൊന്നും ദിലീപിനെ അനുഗ്രഹിച്ചില്ല. മൂന്ന് സിനിമകളായിരുന്നു ദിലീപിന് ഉണ്ടായിരുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയും, സിദ്ദിക്ക്-ലാല്‍ ഒരുക്കിയ കിംഗ് ലയര്‍, സുന്ദര്‍ ദാസിന്‍റെ വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്നിവ.