തോപ്പില്‍ ജോപ്പന് ടിക്കറ്റില്ല; എക്സ്‌ട്രാ കസേരകളുമായി കാണികള്‍; കുടുംബങ്ങള്‍ ഇടിച്ചുകയറുന്നു!

Webdunia
തിങ്കള്‍, 10 ഒക്‌ടോബര്‍ 2016 (17:04 IST)
തോപ്പില്‍ ജോപ്പന് കേരളമെങ്ങും ഹൌസ്ഫുള്‍ ഷോകള്‍. ടിക്കറ്റ് കിട്ടാതെ ആയിരങ്ങളാണ് മടങ്ങുന്നത്. കോട്ടയം, കൊല്ലം, കരുനാഗപ്പള്ളി ഭാഗങ്ങളിലെ തിയേറ്ററുകളില്‍ എക്സ്‌ട്രാ സീറ്റുകളും ബെഞ്ചുകളുമിട്ട് തോപ്പില്‍ ജോപ്പന്‍ കാണുന്നത് പതിവ് കാഴ്ചയായിരിക്കുന്നു.
 
മമ്മൂട്ടിയുടെ ജോപ്പന്‍ അച്ചായന്‍, സ്നേഹത്തിന്‍റെയും തമാശയുടെയും കാര്യത്തില്‍ മമ്മൂട്ടിയുടെ മറ്റ് അച്ചായന്‍ കഥാപാത്രങ്ങളെ കടത്തിവെട്ടുകയാണ്. നിഷാദ് കോയയുടെ തിരക്കഥയും ജോണി ആന്‍റണിയുടെ സംവിധാനവും നല്ല പാട്ടുകളും ആന്‍ഡ്രിയയുടെയും മം‌മ്തയുടെയും സാന്നിധ്യവും മമ്മൂട്ടിയുടെ ഉജ്ജ്വല പ്രകടനവുമാണ് തോപ്പില്‍ ജോപ്പന് മികച്ച ബിസിനസ് നടക്കാന്‍ കാരണം.
 
സലിംകുമാര്‍, ഹരിശ്രീ അശോകന്‍ എന്നിവര്‍ ഫുള്‍ ഫോമില്‍ തിരിച്ചെത്തി എന്നതും തോപ്പില്‍ ജോപ്പനെ മഹാവിജയമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ‘ഇതാണ് കാവ്യനായകന്‍’ എന്ന ടൈറ്റില്‍ സോംഗ് തരംഗമായി മാറിയതും ജോപ്പന് ഗുണം ചെയ്തു.
 
മികച്ച കുടുംബചിത്രം എന്ന നിലയില്‍ കുടുംബപ്രേക്ഷകരുടെ ഒഴുക്കുണ്ടാകുന്നത് തോപ്പില്‍ ജോപ്പന് ലോംഗ് റണ്ണിന് സഹായകമാകും എന്നാണ് ട്രേഡ് വിദഗ്ധരുടെ വിലയിരുത്തല്‍.
Next Article