എഴുന്നേറ്റു നില്‍ക്കാന്‍ ശേഷിയുണ്ടെങ്കില്‍ താന്‍ തൊണ്ണൂറ്റിയഞ്ചു വയസ്സു വരെ അഭിനയിക്കുമെന്ന് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. മമ്മൂട്ടി - സിദ്ദിഖ് ടീമിന്റെ വിഷു ചിത്രമായ ‘ഭാസ്കര്‍ ദ റാസ്കലി’നോട് അനുബന്ധിച്ചുള്ള മാതൃഭൂമി ന്യൂസിന്റെ പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.
ഇനി തനിക്കൊന്നും ചെയ്യാനില്ല എന്നു തോന്നുമ്പോഴാണ് ജീവിതം ബോറടിച്ചു തുടങ്ങുകയെന്ന് മമ്മൂട്ടി പറഞ്ഞു. ഇനിയാണ് തനിക്ക് ചെയ്യാനുള്ളത് എല്ലാം എന്ന് തോന്നുമ്പോള്‍ മാത്രമാണ് എന്തെങ്കിലും ചെയ്യാന്‍ കഴിയുക എന്നും തനിക്ക് ഇപ്പോഴും അങ്ങനെയാണ് തോന്നാറുള്ളതെന്നും മമ്മൂട്ടി മനസ്സു തുറന്നു.
എഴുന്നേറ്റു നില്‍ക്കാന്‍ ശേഷിയുണ്ടെങ്കില്‍ തൊണ്ണൂറ്റിയഞ്ചു വയസ്സുവരെ താന്‍ അഭിനയിക്കുമെന്നും മമ്മൂട്ടി പറഞ്ഞു. പരിപാടിയില്‍ സംവിധായകന്‍ സിദ്ദിഖും ചിത്രത്തിലെ ബാലതാരങ്ങളും മമ്മൂട്ടിക്ക് ഒപ്പമുണ്ടായിരുന്നു. വിഷുദിനത്തില്‍ മമ്മൂട്ടിയുടെ പുതിയ ചിത്രം ‘ഭാസ്കര്‍ ദ റാസ്കല്‍ ’ റിലീസ് ആയി. നയന്‍ താര നായികയായ ചിത്രത്തില്‍ ജെ ഡി ചക്രവര്‍ത്തിയാണ് വില്ലന്‍.
(ചിത്രത്തിനു കടപ്പാട്: ‘ഭാസ്കര്‍ ദ റാസ്കല്‍ ’ ഫേസ്ബുക്ക് പേജ് )