പുലിമുരുകന്‍റെ തെലുങ്ക് ഡബ്ബിംഗ് പതിപ്പ് ഈ മാസം 21ന് റിലീസ് ചെയ്യും. തെലുങ്ക് പ്രേക്ഷകര്‍ ആവേശത്തോടെയാണ് ഈ സിനിമയ്ക്കായി കാത്തിരിക്കുന്നത്. ജനതാ ഗാരേജിലൂടെ തെലുങ്ക് ദേശമാകെ തരംഗമായി മാറിയ മോഹന്‍ലാല്‍ ഗാരുവിന്‍റെ സിനിമ എന്നതാണ് പുലിമുരുകനായുള്ള ഈ കാത്തിരിപ്പിന് കാരണം. ‘മാന്യം പുലി’ എന്നാണ് പുലിമുരുകന്‍റെ തെലുങ്ക് പതിപ്പിന്‍റെ പേര്.
മനമന്ത, ജനതാ ഗാരേജ് എന്നിങ്ങനെ രണ്ട് സൂപ്പര്‍ഹിറ്റ് സിനിമകളാണ് ഈ വര്‍ഷം മോഹന്‍ലാല്‍ തെലുങ്ക് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ഇതില്‍ ജനതാ ഗാരേജ് 100 കോടി ക്ലബില്‍ ഇടം നേടുകയും ചെയ്തു. ബാഹുബലിയേക്കാള്‍ മികച്ച സ്വീകരണമാണ് ജനതാ ഗാരേജിന് അവിടെ ലഭിച്ചത്.