തള്ളിപ്പോകാതെ...എന്നെയും... തള്ളിപ്പോകാന്‍ പറയാതെ....!

Webdunia
ശനി, 2 ജനുവരി 2016 (14:59 IST)
‘അച്ചം എന്‍‌പത് മഡമൈയഡാ’ ഗൌതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ്. ചിമ്പുവാണ് ചിത്രത്തിലെ നായകന്‍. മലയാളത്തിന്‍റെ മഞ്ജിമ മോഹന്‍ നായികയും.
 
ബീപ് സോംഗിലൂടെ പുലിവാല് പിടിച്ചിരിക്കുന്ന എസ് ടി ആറിന് തമിഴ് സിനിമയിലേക്കുള്ള തിരിച്ചുവരവിന്‍റെ ഏക പ്രതീക്ഷയാണ് ഈ സിനിമ. എന്തായാലും ചിത്രം ഗംഭീരമാകുമെന്നുറപ്പ്. ‘വിണ്ണൈത്താണ്ടി വരുവായാ’ മാജിക് റിപ്പീറ്റ് ചെയ്യുമെന്ന് ട്രെയിലറും ടീസറും ഗാനങ്ങളും ഉറപ്പുനല്‍കുന്നു.
 
എ ആര്‍ റഹ്‌മാനാണ് സംഗീതം. “തള്ളിപ്പോകാതെ...എന്നെയും... തള്ളിപ്പോക സൊല്ലാതെ...” എന്ന പാട്ടിന്‍റെ പശ്ചാത്തലത്തിലുള്ള ട്രെയിലര്‍ സൂപ്പര്‍ അഭിപ്രായമാണ് നേടുന്നത്. 
 
ഡാന്‍ മക്കാര്‍ത്തര്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ‘അച്ചം എന്‍‌പത് മഡമൈയഡാ’ ഗൌതം മേനോന്‍റെ ഫോട്ടോണ്‍ കഥാസ് തന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നത്.