ജയലളിത ജയിലില്‍, ചാക്കോച്ചനും സുരാജും ഇന്ദ്രജിത്തും കുടുങ്ങി
ജയലളിതയെ ജയിലില്‍ അടച്ചതോടെ തമിഴ്നാട്ടില്‍ വ്യാപക അക്രമം അരങ്ങേറുകയാണ്. മലയാള സിനിമാ പ്രവര്‍ത്തകരും ഇതിന്റെ ദുരിതഫലം അനുഭവിക്കുന്നു. താരങ്ങളായ കുന്ചാക്കോ ബോബന്, ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവര്‍ പഴനിയില്‍ കുടുങ്ങിക്കിടക്കുകയാണ്.
വൈശാഖ് സംവിധാനം ചെയ്യുന്ന 'കസിന്‍സ്' എന്ന സിനിമയുടെ ഷൂട്ടിംഗിനായി എത്തിയ താരങ്ങളും സാങ്കേതികപ്രവര്‍ത്തകരുമടക്കം അറുന്നൂറോളം പേരാണ് കുടുങ്ങിക്കിടക്കുന്നത്.
പഴനിയില്‍ നീക്കാര്‍പ്പെട്ടി എന്ന സ്ഥലത്ത് ഷൂട്ടിംഗ് സംഘം ഒറ്റപ്പെട്ടിരിക്കുകയാണ്. ഹോട്ടലിലേക്കോ സമീപ പ്രദേശങ്ങളിലേക്കോ പോകാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. വാഹനങ്ങള്‍ക്ക് നേരെ അക്രമം തുടരുന്നു. കടകള്‍ എല്ലാം അടഞ്ഞുകിടക്കുകയാണ്.
അതുകൊണ്ടുതന്നെ ആഹാരം പോലും കിട്ടാനില്ലാത്ത അവസ്ഥയിലാണ് മലയാള സിനിമാ സംഘം.