ലണ്ടനിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സിനിമയുടെ കഥ പറഞ്ഞപ്പോള്‍ മമ്മൂട്ടിയാണ് ലൊക്കേഷനായി ലണ്ടന്‍ മതി എന്ന് നിര്‍ദേശിച്ചത്. അത് ഏറ്റവും ശരിയായ ഒരു നിര്‍ദ്ദേശമായിരുന്നു എന്ന് ചിത്രം പൂര്‍ത്തിയായപ്പോള്‍ സംവിധായകന്‍ തിരിച്ചറിയുന്നു. ഇതിലും യോജിച്ച ഒരു ലൊക്കേഷന്‍ വൈറ്റിനുവേണ്ടി കണ്ടെത്താന്‍ കഴിയില്ല. ലണ്ടന്‍റെ സൌന്ദര്യത്തേക്കുറിച്ച് മമ്മൂട്ടിക്കുള്ള ബോധ്യം എല്ലാവര്‍ക്കും ബോധ്യപ്പെട്ടത് വൈറ്റിന്‍റെ ഷൂട്ടിംഗ് സമയത്തായിരുന്നു.