അതേസമയം, ജി എസ് വിജയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനും രഞ്ജിത് തന്നെയാണ് തിരക്കഥ രചിക്കുന്നത്. ബാവുട്ടിയുടെ നാമത്തില്‍ എന്ന സിനിമയ്ക്ക് ശേഷം വിജയനും രഞ്ജിത്തും ഒന്നിക്കുന്ന ഈ സിനിമയില്‍ മമ്മൂട്ടി നായകനാകുമെന്നാണ് വിവരം. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ഷാജി കൈലാസ് ചിത്രത്തിനുവേണ്ടിയും രഞ്ജിത് എഴുതുന്നുണ്ട്.