ഷൂട്ടിങ് സെറ്റില്‍ അപമര്യാദയായി പെരുമാറിയ നടന്റെ കരണത്തടിച്ച് സ്‌കാര്‍ലെറ്റ് വില്‍സണ്‍. ബോളിവുഡ് ചിത്രമായ ‘ഹന്‍സ ഏക് സന്‍യോഗ്’ സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് ഈ സംഭവമുണ്ടായത്. ഇത്
ന്യൂസ് നാഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഒരു ചിത്രത്തിലെ ഐറ്റം സോങ് ചിത്രീകരണം നടക്കുന്നതിനിടയില്‍ നടന്‍ ഉമാകാന്ത് റായ് അപമര്യാദയായ രീതിയില്‍ സ്‌കാര്‍ലെറ്റിനോട് പെരുമാറാന്‍ തുടങ്ങിയതാണ് സംഭവങ്ങള്‍ക്ക് തുടക്കം. തന്റെ മുടിയില്‍ തൊടാന്‍ നടന്‍ നോക്കിയതോടെ സ്‌കാര്‍ലെറ്റിന്റെ നിയന്ത്രണം വിടുകയായിരുന്നു. രോക്ഷാകുലയായ നടി നടന്റെ കരണത്തടിച്ചു.
രംഗം വഷളായതോടെ ഇയാളെ സ്ഥലത്തു നിന്നും പറഞ്ഞു വിടുകയായിരുന്നു. തുടര്‍ന്ന് ഷൂട്ടിങ്ങ് നിര്‍ത്തിവെച്ചു. സംഭവത്തില്‍ ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയില്‍ പരാതി നല്‍കുമെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് സുരേഷ് ശര്‍മ പറഞ്ഞു. നടന്‍ മാപ്പു പറഞ്ഞില്ലെങ്കില്‍ വിലക്ക് ഉള്‍പ്പെടെയുളള നടപടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.