അടുത്ത പുലിമുരുകനുമായി മോഹൻലാൽ, സംവിധാനം ജോഷി!

Webdunia
ചൊവ്വ, 11 ഏപ്രില്‍ 2017 (15:32 IST)
വൈശാഖ് - മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ പുലിമുരുകൻ അതുവരെയുണ്ടായിരുന്ന എല്ലാ റെക്കോർഡുകളും തകർത്താണ് കുതിച്ചത്. ഇപ്പോഴിതാ, മറ്റൊരു പുലിമുരുകനായി കൈകോർക്കുകയാണ് ജോഷിയും മോഹൻലാലും. കൂടെ ഉദയ് കൃഷ്ണയും.
 
പുലിമുരുകന്റെ വിജയത്തിനുശേഷം താരം വളരെ സെലക്ടീവ് ആണ്. കമ്മിറ്റ് ചെയ്തതെല്ലാം ബിഗ് ബജറ്റ് ചിത്രങ്ങളാണ്. അതിലൊന്നാണ് ജോഷി സംവിധാനം ചെയ്യുന്ന വയനാടൻ തമ്പാൻ. റിപ്പോർട്ടുകൾ അനുസരിച്ച് 
പുലിമുരുകന്റെ തിരക്കഥ എഴുതിയ ഉദയ് കൃഷ്ണയാണ് ഇതിനും തിരക്കഥ തയ്യാറാക്കുന്നത്. എന്നാൽ, ഇതുവരെ ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
 
മോഹൻലാൽ - ജോഷി കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾ എല്ലാം വൻ വിജയങ്ങൾ ആയിരുന്നു. ഏറ്റവും അവസാനം ഇറങ്ങിയ ലോക്പാലും ലൈല ഓ ലൈലയും ഒഴിച്ച്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന വില്ലനിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
Next Article