‘വിശ്വരൂപം’ എന്ന സിനിമയിലൂടെ മുസ്ലിം വികാരത്തെ വ്രണപ്പെടുത്താന്‍ ശ്രമിച്ച കമല്‍ഹാസന്‍ ഇപ്പോള്‍ പുതിയ ചിത്രത്തിലൂടെ ഹിന്ദുക്കള്‍ക്ക് വേദനയുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യുകയാണെന്നും തുടര്‍ച്ചയായി വിവാദങ്ങളുണ്ടാക്കി തന്റെ സിനിമകള്‍ക്ക് ചീപ്പ് പബ്ലിസിറ്റി ഉണ്ടാക്കാനാണ് കമലിന്റെ ശ്രമമെന്നും ഇന്ത്യന്‍ നാഷനല്‍ ലീഗ് തമിഴ്‌നാട് ഘടകം ആരോപിച്ചു.
നേരത്തെ ‘ഉത്തമവില്ലന്‍ ’ നിരോധിക്കണമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരീക്ഷത്ത് തമിഴ്നാട് ഘടകം ചെന്നൈ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ചിത്രത്തിലെ ഒരു ഗാന രംഗത്തിനെതിരെയാണ് വി എച്ച് പി രംഗത്തെത്തിയത്. പാട്ടിന്റെ വരികള്‍ ഭഗവാന്‍ വിഷ്ണുവിന്റെ ഭക്തരെ വേദനിപ്പിക്കുമെന്നാണ് വി എച്ച് പി നല്‍കിയ പരാതിയില്‍ പറയുന്നത്.