ട്രെയിലര്‍ നാളെ, 'തുഗ്ലക്ക് ദര്‍ബാര്‍' ലെ ലിറിക്കല്‍ വീഡിയോ സോങ് പുറത്തിറങ്ങി

കെ ആര്‍ അനൂപ്

തിങ്കള്‍, 30 ഓഗസ്റ്റ് 2021 (11:43 IST)
'തുഗ്ലക്ക് ദര്‍ബാര്‍' ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്. നെറ്റ്ഫ്‌ലിക്‌സിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്ന സിനിമയുടെ ട്രെയിലര്‍ നാളെ (ഓഗസ്റ്റ് 31ന്)എത്തും. ഇപ്പോഴിതാ സിനിമയിലെ ഒരു ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി.'അരസിയല്‍ കേഡി' എന്ന് തുടങ്ങുന്ന ലിറിക്കല്‍ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. 96എന്ന ഹിറ്റ് സിനിമയ്ക്ക് സംഗീതം ഒരുക്കിയ മലയാളിയായ ഗോവിന്ദ് വസന്തയാണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. 
 നവാഗത സംവിധായകനായ ഡല്‍ഹി പ്രസാദ് ദീനദയാല്‍ സംവിധാനം ചെയ്യുന്ന ചിത്രം രാഷ്ട്രീയ ആക്ഷേപ ഹാസ്യമാണെന്നാണ് പുറത്തുവന്ന ടീസര്‍ സൂചന നല്‍കുന്നത്.പാര്‍ത്ഥിപന്‍,മഞ്ജിമ മോഹന്‍, റാഷി ഖന്ന എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.സംഭാഷണം ബാലാജി തരണീധരന്‍ ഛായാഗ്രഹണം പ്രേംകുമാര്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍