വിജയ് സേതുപതിയുടെ നിരവധി ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്. ഇക്കഴിഞ്ഞ ദിവസമായിരുന്നു 'ലാബം' തീയറ്റര്‍ റിലീസ് പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 9 -ന് പ്രദര്‍ശനം ആരംഭിക്കും. ഇപ്പോഴിതാ 'തുഗ്ലക്ക് ദര്‍ബാര്‍' ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്. നെറ്റ്ഫ്‌ലിക്‌സിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്ന സിനിമയുടെ ട്രെയിലര്‍ ഓഗസ്റ്റ് 31ന് പുറത്തുവരുമെന്ന് വിജയ് സേതുപതി അറിയിച്ചു.
പാര്‍ത്ഥിപന്‍,മഞ്ജിമ മോഹന്‍, റാഷി ഖന്ന എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.96 എന്ന ഹിറ്റ് സിനിമയ്ക്ക് സംഗീതം ഒരുക്കിയ മലയാളിയായ ഗോവിന്ദ് വസന്തയാണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. സംഭാഷണം ബാലാജി തരണീധരന്‍ ഛായാഗ്രഹണം പ്രേംകുമാര്‍ .