ക്രിസ്മസിന്‍റെ വിശുദ്ധ ഭൂമി

KBJWD
മഞ്ഞുപെയ്യുന്ന ഡിസംബറില്‍ ഉണ്ണിയേശുവിന്‍റെ തിരുപ്പിറവി വിളംബരം ചെയ്തു കൊണ്ട് ഒരു ക്രിസ്മസ് കൂടി വന്നെത്തി. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ആ തിരുപ്പിറവി നടന്നത് ഒരു വിശുദ്ധ നക്ഷത്രത്തിന്‍റെ പിറവിയിലൂടെയാണ് പ്രവാചകന്മാര്‍ അറിഞ്ഞത്.

യേശുവിന്‍റെ ജീവിതവുമായി ബന്ധപ്പെട്ട ഇടങ്ങള്‍ വിശ്വാസികളെ സംബന്ധിച്ചിടത്തോളം വിശുദ്ധ ഭൂമിയാണ്. യേശു വളര്‍ന്ന ജറുസലേമും പിറന്ന ബേത്‌ലഹേമും ഇവയില്‍ പ്രധാനങ്ങളും.

വിശുദ്ധ ഗര്‍ഭം പേറിയ കന്യാ മറിയത്തെയും കൂട്ടി ജോസഫ് നസ്രേത്തില്‍ നിന്നും റോമാ ചക്രവര്‍ത്തിയായ അഗസ്റ്റസിന്‍റെ രാജധാനിയിലേക്കുള്ള യാത്രയിലായിരുന്നു. യാത്രാമധ്യേ ബേത്‌ലഹേമില്‍ എത്തിയപ്പോള്‍ മേരിക്ക് പ്രസവ വേദന അനുഭവപ്പെട്ടു. ഒരു അഭയസ്ഥാനവും കിട്ടാതെ വലഞ്ഞ ഇവര്‍ക്ക് അടുത്തുകണ്ട ഒരു കാലിത്തൊഴുത്ത് സ്വാഗതമരുളി. ഇങ്ങനെയാണ് കാലിത്തൊഴുത്തില്‍ തിരുപ്പിറവി ഉണ്ടായതെന്ന് ലൂക്കൊയുടെ സുവിശേഷത്തില്‍ പറയുന്നു.

തിരുപ്പിറവി നടന്ന കാലിത്തൊഴുത്തിന്‍റെ സ്ഥാനം ഇന്നത്തെ പലസ്തീനിലാണ്. യേശു വളര്‍ന്ന നസ്രേത്ത് ജറുസലേമിലും. ജറുസലേമില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയാണ് യേശുപിറന്നയിടം. ഈ രണ്ട് പ്രദേശങ്ങളെ തമ്മില്‍ ഭൂമിശാസ്ത്രപരമായി വിഭജിച്ചിരിക്കുന്നു എങ്കിലും വിശ്വാസികളുടെ മനസ്സില്‍ അതിര്‍ വരമ്പുകളില്ല. ഇവര്‍ വിശുദ്ധ ഭൂമിയില്‍ സന്ദര്‍ശനം നടത്തുന്നു.

വെബ്ദുനിയ വായിക്കുക