ഉറങ്ങുന്നതിനുമുമ്പ് തെറ്റായ രീതിയില്‍ ഭക്ഷണം കഴിക്കുന്നത് ദഹനത്തെയും ഉറക്കത്തെയും തടസ്സപ്പെടുത്തും. ഉറങ്ങുന്നതിനുമുമ്പ് ഏതൊക്കെ ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടതെന്ന് നമുക്ക് നോക്കാം. ഉറക്കസമയത്തിന് തൊട്ടുമുമ്പ് എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ചിലരില്‍ ദഹനപ്രശ്നങ്ങള്‍ക്ക് കാരണമാകും, ഇത് ഉറക്കത്തെ തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ട്.
രാത്രിയില്‍ അവ ഒഴിവാക്കുന്നതാണ് നല്ലത്. അതുപോല തന്നെ ചില വ്യക്തികളില്‍ രാത്രിയില്‍ വറുത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നത് ദഹനത്തെയും ഉറക്കത്തെയും ബാധിക്കും. രാത്രിയില്‍ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, ചോക്ലേറ്റ് എന്നിവ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും ഉറക്കത്തെ തടസ്സപ്പെടുത്തുന്നതിനും കാരണമാകും. ഓറഞ്ച്,നാരങ്ങ എന്നിവ കഴിക്കുന്നത് ചിലരില്‍ അസിഡിറ്റി,നെഞ്ചെരിച്ചില്‍ എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്.