ചിക്കന്‍ കബാബ്

ചേര്‍ക്കേണ്ട ഇനങ്ങള്‍:

കോഴി 1/2 കിലോ
മുട്ട 2
റൊട്ടി 4 കഷ്ണം
പാല്‍ 1/2 കപ്പ്
ഇഞ്ച് 1 കഷ്ണം
ഗരം മസാല 2 ടീസ്പൂണ്‍
പച്ചമുളക് 3
മല്ലിയില കുറച്ച്
പുതിന കുറച്ച്
ഉപ്പ് പാകത്തിന്

പാകം ചെയ്യേണ്ട വിധം :

കോഴി മുഴുവനോടെ കഴുകി വൃത്തിയാക്കിയ ശേഷം ഉപ്പ് ചേര്‍ത്ത് വേവിച്ച് എല്ലില്‍ നിന്ന് ഇറച്ചി മാറ്റി വയ്ക്കണം. റൊട്ടി പാലില്‍ കുതിര്‍ത്ത് പിഴിഞെടുക്കുക. ഇഞ്ചി, മല്ലിയില,പച്ചമുളക്, പുതിന എന്നിവ അരച്ച് കോഴിയും റൊട്ടിയും ചേര്‍ത്ത് മയത്തില്‍ കുഴച്ചുവയ്ക്കുക. ഇതില്‍ നിന്ന് അല്‍പ്പാല്‍പ്പമായി എടുത്ത് കയ്യില്‍ വച്ച് നെയ്മയം വരുത്തിയ കബാബ് കോലില്‍ കുത്തിക്കയറ്റുക. ഇപ്രകാരം മൂന്നോ നാലോ കബാബ് വച്ചശേഷം ഗ്രില്ലില്‍ വച്ചോ തീക്കനലില്‍ വച്ചോ ചുട്ടെടുക്കണം. ഇടയ്ക്ക് കുറച്ച് നെയ് തടവിക്കൊടുക്കണം. വെന്ത് തവിട്ടുനിറമാകുമ്പോള്‍ എടുത്ത് പ്ലേയിറ്റില്‍ വയ്ക്കണം. കബാബിനെ ഉള്ളിവളയങ്ങളും ചെറുനാരങ്ങാ കഷ്ണങ്ങളും വച്ച് അലങ്കരിക്കാം.

വെബ്ദുനിയ വായിക്കുക