വെജിറ്റബിള്‍ നൂഡില്‍‌സ്

WEBDUNIA
ചേര്‍ക്കേണ്ട ഇനങ്ങള്‍:

കാബേജ് അരിഞ്ഞത് 1 കപ്പ്
സവാള അരിഞ്ഞത് 1 കപ്പ്
സ്പ്രിംഗ് ഒനിയന്‍ 1 ഒരു കപ്പ്
ബീന്‍സ് അരിഞ്ഞത് 1 കപ്പ്
കാരറ്റ് അരിഞ്ഞത് 1 കപ്പ്
നൂഡില്‍‌സ് 100 ഗ്രാം
കുരുമുളക് പൊടി 1/2 സ്പൂണ്‍
സോയാസോസ് 1 സ്പൂണ്‍
അജിനാമോട്ടോ ഒരു നുള്ള്
എണ്ണ 100 ഗ്രാം
ഉപ്പ് പാകത്തിന്

പാകം ചെയ്യേണ്ട വിധം:

കാബേജ്, സവാള, സ്പ്രിംഗ് ഒനിയന്‍ ബീന്‍സ്, ക്യാരറ്റ് എന്നിവ ഓരോന്നായി ചേര്‍ത്ത് വഴറ്റുക. വഴന്നു കഴിഞ്ഞ ശേഷം കുറച്ചു വെള്ളം ചേര്‍ക്കണം. പിന്നീട് സോയാ സോസും ഉപ്പും ചേര്‍ത്ത് ചെറുതീയില്‍ വേവിക്കണം. അടുത്തതായി തിളച്ച വെള്ളത്തില്‍ നൂഡില്‍‌സ് ചേര്‍ത്ത് കുറച്ച് എണ്ണയൊഴിച്ച് ഊറ്റിയെടുക്കണം. ഇത് ആദ്യമേ തയ്യാറാക്കിയ കൂട്ടില്‍ ചേര്‍ക്കുക. അവസാനമായി അജിനോമോട്ടോ ചേര്‍ത്ത് ഇളക്കി ചൂടോടെ ഉപയോഗിക്കാം.