മേയോണിസ്‌ സോസ്‌

Webdunia
മേയോണിസ് സോസ്. രുചികരമായ ചൈനീസ് സ്വാദ് സ്വയം പരീക്ഷിക്കാം.

ചേരുവകള്‍:

മുട്ടയുടെ മഞ്ഞക്കരു 2 എണ്ണം
കടുക്‌ നേര്‍മ്മയായി പൊടിച്ചത്‌ 4 ടീസ്പൂണ്‍
ഉപ്പ്‌ ഒരു ടീസ്പൂണ്‍
കുരുമുളക്‌ പൊടിച്ചത്‌ കാല്‍ ടീസ്പൂണ്‍
പഞ്ചസാര ഒരു ടീസ്പൂണ്‍
സലാഡ്‌ ഓയില്‍ മുക്കാല്‍ കുപ്പി
ചെറുനാരങ്ങാനീര്‌ അര ടീസ്പൂണ്‍
വിനാഗിരി 4 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം:

മുട്ടയുടെ മഞ്ഞക്കരു എടുത്ത്‌ ഉടച്ച്‌ കടുക്‌, കുരുമുളക്‌ ഇവ പൊടിച്ചതും ഉപ്പും ചേര്‍ത്ത്‌ സലാഡ്‌ ഒയില്‍ തുള്ളി തുള്ളിയായി അതിലൊഴിക്കുക. കരണ്ടി കൊണ്ട്‌ എണ്ണ തീരുന്നതുവരെ യോജിപ്പിക്കണം. ഇളം മഞ്ഞ നിറത്തിലുള്ള ചേരുവയയി തീരുമ്പോള്‍ ചെറുനാരങ്ങാനീരും വിനാഗിരിയും സാവധാനത്തില്‍ ചേര്‍ത്തിളക്കുക. സോസ്‌ തയ്യാറാക്കി കുപ്പിയില്‍ അടച്ച്‌ സൂക്ഷിക്കാം.