ചൈനീസ് റ്റൊമാറ്റൊ സൂപ്പ്

ചേര്‍ക്കേണ്ട ഇനങ്ങള്‍

തക്കാളി അരിഞ്ഞത് 1 കഷ്ണം
കോണ്‍ഫ്ലവര്‍ 3 ടീ സ്പൂണ്‍
നെയ്യ് 3 ടീ സ്പൂണ്‍
പാല്‍ 1/2 കപ്പ്
മൊരിച്ച റൊട്ടി 4 സ്ലൈസ്
സോഡാപ്പൊടി ഒരു നുള്ള്
കുരുമുളക് പൊടി 1/4 ടീസ്പൂണ്‍
ഉപ്പ് പാകത്തിന്

പാകം ചെയ്യേണ്ട വിധം

നെയ്യ്, കോണ്‍ഫ്ലവ്വര്‍, പാല്‍ രെന്നിവ നന്നായി കുഴച്ച് സോസാക്കണം. പിന്നീട് വേവിച്ച തക്കാളി പിഴിഞ്ഞെടുത്ത് ഒരുനുള്ള് സോഡാപ്പൊടി ചേര്‍ക്കുക. സോസ് നല്ലവണ്ണം ചൂടാക്കിയ ശേഷം അതില്‍ തക്കാളിനീര് ചേര്‍ക്കുക. മൊരിച്ച് റൊട്ടിക്കഷ്ണങ്ങള്‍ ചേര്‍ത്ത് ചൂടോടെ വിളമ്പാം.

വെബ്ദുനിയ വായിക്കുക