അരവിന്ദ് സ്വാമി മടങ്ങിവരികയാണ്. റോജ, ബോംബെ തുടങ്ങിയ മെഗാഹിറ്റുകളിലൂടെ അരവിന്ദ് സ്വാമിയെ ഇന്ത്യയുടെ താരമാക്കിയ മണിരത്നം തന്നെയാണ് സ്വാമിയെ വീണ്ടും അവതരിപ്പിക്കുന്നത്. ‘പൂക്കടൈ’ എന്ന പുതിയ ചിത്രത്തില്‍ നായിക സാമന്തയുടെ പിതാവായാണ് സ്വാമി അഭിനയിക്കുക.
ഒരു മടങ്ങിവരവ് അരവിന്ദ് സ്വാമി ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. അടുത്തകാലത്ത് ‘സമരന്‍’ എന്ന വിശാല്‍ ചിത്രത്തിലേക്ക് സ്വാമിയെ ക്ഷണിച്ചെങ്കിലും വീണ്ടും അഭിനയരംഗത്തേക്കുവരാന്‍ താല്‍പ്പര്യമില്ല എന്നാണ് സ്വാമി അറിയിച്ചത്. എന്നാല്‍ ഇത്തവണ തന്‍റെ ഗുരുവായ മണിരത്നം തന്നെ വിളിച്ചതിനാല്‍ അരവിന്ദ് സ്വാമിക്ക് നിഷേധിക്കാനായില്ല.
മണിരത്നത്തിന്‍റെ ദളപതി, അലൈപായുതേ തുടങ്ങിയ സിനിമകളിലും അരവിന്ദ് സ്വാമി അഭിനയിച്ചിരുന്നു. പുതിയ ചിത്രമായ പൂക്കടൈ(‘കടല്‍’ എന്ന് ഈ സിനിമയുടെ പേര് മാറ്റുമെന്നും സൂചനയുണ്ട്) ഒരു കടലോര ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിലുള്ള പ്രണയകഥയാണ്. കാര്‍ത്തിക്കിന്‍റെ മകനാണ് ചിത്രത്തിലെ നായകന്‍. അര്‍ജുന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
രവി കെ ചന്ദ്രന്‍ ക്യാമറ ചലിപ്പിക്കുന്ന സിനിമയുടെ സംഗീതം എ ആര്‍ റഹ്‌മാന്‍.