നാടകത്തിന് കര്ട്ടന് കെട്ടാന്‍ പോയി നാടക നടനും, പിന്നീട് സിനിമയിലെ ഹാസ്യ നടനുമായി മാറിയതാണ് കുതിരവട്ടം പപ്പുവിന്റെ ജ-ീവിതകഥ. ആരും മറക്കാത്ത മറക്കാനിഷ്ടപ്പെടാത്ത ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കിയ ആ കലാകാരന് മരിച്ചിട്ട് 2006 ഫെബ്രുവരി 25ന് ആറ് വര്‍ഷം പൂര്‍ത്തിയാവുന്നു
1936ല്‍ ഫറോക്കില്‍ ജ-നിച്ച പപ്പു പിന്നീടാണ് കുതിരവട്ടത്തേക്ക് താമസം മാറ്റിയത്. പനങ്ങോട്ട് രാമനും ദേവിയുമാണ് മാതാപിതാക്കള്‍ . പത്മദളാക്ഷന് എന്നായിരുന്നു യഥാര്‍ഥ പേര്. പത്മിനി ഭാര്യയും ബിന്ദു ,ബിജ-ു, ബിനു എന്നിവര്‍ മക്കളുമാണ്.
മലയാളസിനിമയില്‍ മലബാറിന്റെ ഹാസ്യ സാന്നിധ്യമായിരുന്നു കുതിരവട്ടം പപ്പു. സാധരാണക്കാരന്റെ പ്രതിനിധിയായിരുന്നു പപ്പു; അത്തരം ആളുകളുകളുടെ നര്‍മ്മമായിരുന്നു അദ്ദേഹത്തിന്റേത്. കോഴിക്കോട്ടെ നാടക കളരിയില്‍ അഭ്യസിച്ച് വളര്‍ന്ന പപ്പു. കോഴിക്കോട്ടെ അമച്വര്‍ നാടകരംഗത്ത് 60 കളുടെ അവസാനം വരെ ഉണ്ടായിരുന്നു.
പത്മദളാക്ഷന് കഷ്ടപ്പാടിന്റേതും അലച്ചിലിന്റേതുമായിരുന്നു ചെറുപ്പകാലം. കോഴിക്കോട് സെന്റ് ആന്റണീസില്‍ പഠിക്കുന്നകാലം. സമപ്രായക്കാരായ കുറെ ചങ്ങാതിമാരോടൊപ്പം പപ്പുവും നാടകക്കളരിയിലെത്തി. പതിനേഴാമത്തെ വയസ്സില്‍.
ഒട്ടേറെത്തവണ അവതരിപ്പിച്ച കുപ്പയിലൂടെ എന്ന നാടകമാണ് പപ്പുവിന്റെ അഭിനയ സിദ്ധിയും. തയ്യാറെടുപ്പൊന്നുമില്ലാതെ തത്സമയം തമാശ അഭിനയിക്കാനുള്ള കഴിവും സഹൃദയര്‍ക്കു മുന്നില്‍ തെളിയിച്ചത്.
അക്കാലത്ത് പപ്പു, കുഞ്ഞാവ, നെല്ലിക്കോട് ഭാസ്കരന് തുടങ്ങിയര്‍ ചേര്‍ന്ന് പൊറാട്ട് നാടകങ്ങളും തത്സമയ നാടകങ്ങളും അവതരിപ്പിച്ച് കാണികളെ ചിരിപ്പിച്ചു പോന്നു. ഉമ്മര്‍, വാസുപ്രദീപ്, ബാലന് കെ നായര്‍ , കുഞ്ഞാണ്ടി എന്നിവരുടെ കൂടെയെല്ലാം നാടകങ്ങളില്‍ പപ്പുവും ഉണ്ട്.
മുടിയനായ പുത്രന് എന്ന നാടകത്തില്‍ അഭിനയിക്കുമ്പോഴാണ് പപ്പു സിനിമാക്കാരുടെ കണ്ണില്‍പ്പെടുന്നത്. നാടകം കണ്ട രാമുകാര്യാട്ട് മൂടുപടം എന്ന സിനിമയില്‍ ചെറിയൊരു വേഷം നല്കി.
കോഴിക്കോട്ടുകാരനായ എ.വിന്‍സെന്റിന്റെ ഭാര്‍ഗ്ഗവീ നിലയം എന്ന സിനിമയിലൂടെയാണ് പപ്പു ശ്രദ്ധിക്കപ്പെട്ടത്. ആ ചിത്രത്തിലൂടെ പത്മദളാക്ഷന് എന്ന നടന് കുതിരവട്ടം പപ്പവായി മാറി . ആ പേരിട്ടത് ഭാര്‍ഗ്ഗവീനിലയത്തിന്റെ കഥാകൃത്ത് വൈക്കം മുഹമ്മദ് ബഷീറായിരുന്നു.
ഇന്ന് മാമുക്കോയയുടേതുപോലെ അന്ന് പപ്പുവിന്റെ കോഴിക്കോടന്‍ സംസാരം പ്രസിദ്ധമായിരുന്നു. വാക്കിലും നോക്കിലും നടപ്പിലും നില്‍പ്പിലും ഒരു പപ്പു ശൈലി അദ്ദേഹം ഉണ്ടാക്കിയെടുത്തു.
തേന്മാവിന് കൊമ്പത്ത് എന്ന സിനിമയിലെ 'ടാസ്കി വിളീ' എന്ന പ്രയോഗവും വെള്ളാനകളുടെ നാട്ടിലേ മെക്കാനിക്കിന്റെ 'താമരശ്ശേരി ചോരൊം' തുടങ്ങിയ സംഭാഷണ ശകലങ്ങളും ആളുകള്‍ കൊണ്ടാടിയിരുന്നൂ.
മമ്മൂട്ടിയുടെ കിംഗിലെ നിസ്സഹായനായ സ്വാതന്ത്ര്യസമരസേനാനിയുടെ റോളില്‍ പപ്പു ജ-ീവിക്കുകയായിരുന്നു. ഹാസ്യത്തിന് അതീതമായ അഭിനയസിദ്ധിയുടെ ഉടമയായിരുന്നു പപ്പു എന്നു തെളിയിച്ചതായിരുന്നു ആ ചെറിയ റോള്‍.
ഷാജി കൈലാസ് സംവിധാനം ചെയ്ത "ഏകലവ്യനി'ലെ മകള്‍ നഷ്ടപ്പെട്ട അച്ഛനിലും മികവിന്റെ മിന്നലാട്ടം കാണാം. ഷാജി കൈലാസിന്റെ തന്നെ "നരസിംഹ'മായിരുന്നു പപ്പുവിന്റെ അവസാന ചിത്രം.
ആള്‍ക്കൂട്ടത്തില്‍ തനിയെ, ഏതോ ഒരു തീരം, കാണാക്കിനാവുകള്‍, ചെമ്പരത്തി, അവളുടെ രാവുകള്‍, അങ്ങാടി തുടങ്ങി എത്രയോ ചിത്രങ്ങളില്‍ പപ്പു മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴും നാടകത്തോടു തന്നെയായിരുന്നു പപ്പുവിന് അടുപ്പം. യഥാര്‍ത്ഥ അഭിനയം നാടകത്തിലാണെന്ന് വിശ്വസിച്ച പപ്പു സിനിമയേക്കാളേറെ നാടകത്തില്‍ അഭിനയിച്ചിട്ടുണ്ടുതാനും
നാടകത്തോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് അദ്ദേഹം മരിക്കുന്നതിന്റെ കുറച്ചു മുമ്പ് പഴയകാല നാടകസുഹൃത്തുക്കളെ ഉള്‍പ്പെടുത്തി കോഴിക്കോട്ട് "അക്ഷര തിയേറ്റേഴ്സ്'എന്ന നാടകകമ്പനി രൂപീകരി ച്ചിരുന്നു.