മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ഷങ്കറിനെ സൃഷ്ടിച്ചു!

ചൊവ്വ, 8 നവം‌ബര്‍ 2016 (11:45 IST)
മമ്മൂട്ടിയും മോഹൻലാലും നായകൻമാരായ 'വാർത്ത' എന്ന സിനിമ തമിഴിലെ സംവിധായകനും നടനുമായ എസ് എ ചന്ദ്രശേഖർ (ഇളയദളപതി വിജയുടെ പിതാവ്) ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാൻ തീരുമാനിച്ചു. രാജേഷ് ഖന്നയും ജിതേന്ദ്രയുമായിരുന്നു ചിത്രത്തിലെ നായകൻമാർ. ജെയ് ശിവശങ്കർ എന്നായിരുന്നു ചിത്രത്തിന് പേര്.
 
തമിഴകത്തെ ഇന്നത്തെ ബ്രഹ്മാണ്ഡ സംവിധായകൻ ഷങ്കർ അന്ന് എസ് എ ചന്ദ്രശേഖറിൻറെ സംവിധാന സഹായിയാണ്. ഷൂട്ടിംഗിനിടെ രണ്ടുമൂന്ന് ദിവസം ചന്ദ്രശേഖറിന് ലൊക്കേഷനിൽ നിന്ന് മാറിനിൽക്കേണ്ടിവന്നു. ആ മൂന്ന് ദിവസം സീനുകൾ ഷൂട്ട് ചെയ്തത് ഷങ്കറാണ്.
 
ഷങ്കറിൻറെ സംവിധാന മികവ് കണ്ട് ഞെട്ടിത്തരിച്ചുപോയി രാജേഷ് ഖന്നയും ജിതേന്ദ്രയും. ഷങ്കർ സംവിധായകനാകുമ്പോൾ ആദ്യചിത്രം താൻ നിർമ്മിക്കും എന്ന് രാജേഷ് ഖന്ന ഉറപ്പിച്ചു. എന്നാൽ അതിനുമുമ്പേ ഷങ്കർ മറ്റൊരു ചിത്രത്തിനായി കരാർ ചെയ്യപ്പെട്ടുകഴിഞ്ഞിരുന്നു - അതായിരുന്നു 'ജെൻറിൽമാൻ'.
 
ഒരു മമ്മൂട്ടി - മോഹൻലാൽ ചിത്രത്തിൻറെ റീമേക്ക് ഷൂട്ട് ചെയ്യുമ്പോഴാണ് ഷങ്കറിൻറെ കഴിവ് ആദ്യമായി തിരിച്ചറിയപ്പെട്ടത് എന്നത് കാലം നൽകിയ കൗതുകം. 

വെബ്ദുനിയ വായിക്കുക