മഞ്ജുവാര്യര്‍ ഗുരുവായൂര്‍ നടയില്‍ ദിവസം മുഴുവന്‍ ഭജനമിരുന്നു, മനസ്സുരുകി പ്രാര്‍ത്ഥിച്ചു

വ്യാഴം, 19 സെപ്‌റ്റംബര്‍ 2013 (17:22 IST)
PRO
മഞ്ജുവാര്യര്‍ ഒരു ദിവസം മുഴുവന്‍ ഗുരുവായൂര്‍ അമ്പലനടയില്‍ ഭജനമിരുന്നു. ക്ഷേത്രം വലം വച്ചും നാരായണീയം ജപിച്ചും പ്രാര്‍ത്ഥിച്ചും മഞ്ജു ക്ഷേത്രത്തില്‍ കഴിച്ചുകൂട്ടി. അമ്മ ഗിരിജയ്ക്കൊപ്പമാണ് മഞ്ജു വാര്യര്‍ ക്ഷേത്രത്തിലെത്തിയത്.

നിര്‍മാല്യദര്‍ശനവും വാകച്ചാര്‍ത്തും തൊഴുത മഞ്ജുവാര്യര്‍ പിന്നീട് ഉഷപൂജ, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ എന്നിവയും തൊഴുതു. വിളക്കെഴുന്നള്ളിപ്പിനും തൃപ്പുകയ്ക്കും ശേഷം ക്ഷേത്രനട അടച്ചതിനുശേഷമാണ് മഞ്ജു മടങ്ങിപ്പോയത്.

മഞ്ജു വാര്യര്‍ക്ക് പ്രത്യേക ദര്‍ശന സൗകര്യം ക്ഷേത്രം അധികൃതര്‍ ഒരുക്കിക്കൊടുത്തു. കഴിഞ്ഞയാഴ്ചയാണ് ദിലീപും മകളും ഗുരുവായൂര്‍ ദര്‍ശനത്തിനെത്തിയത്. ഇരുവരും തുലാഭാരവും നടത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക