ജഗതിയുടെ ആരോഗ്യസ്ഥിതിയില്‍ നല്ല പുരോഗതി

വ്യാഴം, 7 ജൂണ്‍ 2012 (10:50 IST)
PRO
PRO
വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ നടന്‍ ജഗതി ശ്രീകുമാറിന്റെ ആരോഗ്യനിലയില്‍ മികച്ച പുരോഗതി. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹം കൈകാലുകള്‍ ചലിപ്പിച്ചു തുടങ്ങിയിട്ടുണ്ട് എന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. അദ്ദേഹം ഉടന്‍ തന്നെ സംസാരശേഷി വീണ്ടെടുക്കുമെന്ന് ഡോക്ടര്‍മാര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

ജഗതി ഇപ്പോള്‍ എല്ലാവരെയും തിരിച്ചറിയുന്നുണ്ട്. അപകടത്തില്‍ തലച്ചോറിനേറ്റ ക്ഷതം മൂലം ശരീരത്തിന്റെ വലതുഭാഗം പൂര്‍ണ്ണമായും തളര്‍ന്നുപോയിരുന്നു. എന്നാല്‍ ഇപ്പോള്‍ കൈകാലുകള്‍ക്ക് നേരിയ തോതില്‍ ചലനശേഷി തിരിച്ചുകിട്ടി. ഇത് മെച്ചപ്പെടുത്താന്‍ എന്നും ഫിസിയോതെറാപ്പി ചെയ്യുന്നുണ്ട്. വീല്‍ ചെയറില്‍ ഇരുത്തി അദ്ദേഹത്തെ മുറിയില്‍ നിന്ന് പുറത്തിറക്കാറുമുണ്ട്.

ആഹാരം ഇപ്പോഴും ട്യൂബിലൂടെ തന്നെയാണ് നല്‍കിവരുന്നത്. ജഗതിയെ ഉടന്‍ സംസാരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍.

മാര്‍ച്ച് 10-ന് കോഴിക്കോടുവച്ചാണ് ജഗതി അപകടത്തില്‍പ്പെട്ടത്. മിംസ് ആശുപത്രിയില്‍ കഴിയുകയായിരുന്ന അദ്ദേഹത്തെ ഏപ്രില്‍ 12-നാണ് വെല്ലൂരിലേക്ക് മാറ്റിയത്.

വെബ്ദുനിയ വായിക്കുക