ഐ.വി. ശശി : ഫ്രെയിമുകളാകുന്ന ക്യാന്‍വാസ്

മലയാള സിനിമയില്‍"കോഴിക്കോടന്‍ ബെല്‍റ്റി'ന്‍റെ സംഭാവനയാണ് ഐ.വി. ശശി. എക്കാലത്തും സര്‍ഗസംഭവനകളില്‍ മുന്നിട്ടു നിന്ന മലബാര്‍ സംഘത്തിന്‍റെ താരസൂര്യന്‍.

ചിത്രമെഴുത്തായിരുന്നു ശശിയുടെ "തലവര'. വരച്ചുവരച്ച് ശശി കലാസംവിധായകനായി സിനിമയില്‍ കയറി. എഴുപതുകളില്‍, കലാസംവിധായകന് സിനിമയില്‍ ഒട്ടുവളരെ ജോലിയുണ്ടായിരുന്ന കാലം.

സെറ്റിടല്‍ മുതല്‍ പരസ്യവരവരെ. അവിടെയെല്ലാം സ്വന്തം കൈയൊപ്പു പതിപ്പിച്ച് ഐ.വി. ശശി അറിയപ്പെടുന്നയാളായി. "വില'യുള്ള കലാസംവിധായകനുമായി.

കോഴിക്കോട് ഒരു ഇടത്തരം കുടുംബത്തിലെ മൂത്തസന്താനമായി 1948മാര്‍ച്ച് 28 ന് ജനിച്ച ഐ.വി. ശശി സിനിമാസംവിധായകനാവുന്നത് "ഉത്സവ'ത്തിലൂടെയാണ്.

ആലപ്പി ഷെറീഫ് എന്ന എഴുത്താകാരന്‍റെയും രാമചന്ദ്രന്‍ എന്ന നിര്‍മാതാവിന്‍റെയുമൊപ്പം ഐ.വി. ശശി എന്ന സംവിധായകന്‍റെ ഉദയം കുറിച്ച് "ഉത്സവം' കന്പോളസിനിമയുടെ അതുവരെയുള്ള മലയാളി ശീലങ്ങള്‍ക്കു നേരെയുള്ള കലാപമായിരുന്നു.
ഒട്ടേറെ താരനിരയും സാധാരണജീവിതവുമൊക്കെ നിറഞ്ഞുനിന്ന "ഉത്സവം' മലയാളത്തില്‍ ചലനമുണ്ടാക്കി.

കന്പോളത്തിലെ "ഉത്സവം'

എന്നാല്‍ ഐ.വി. ശശി എന്ന സംവിധായകനെ മലയാള സിനിമ തിരിച്ചറിഞ്ഞത് ശശി- ഷെരീഫ്-രാമചന്ദ്രന്‍ കൂട്ടായ്മയില്‍ തന്നെ വി രിഞ്ഞ "അവളുടെ രാവുക'ളിലൂടെയാണ്. 1978 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം മലയാളിയുടെ കപട സദാചാരത്തിനും ശീല സങ്കല്‍ പങ്ങള്‍ക്കും നേരെയുള്ള ഷോക്കു ചികിത്സയായി.

സെക്സിന് മലയാളത്തില്‍ പുതിയൊരു ദൃശ്യാഖ്യാനം പകര്‍ന്നത് "അവളുടെ രാവുകളാണ്: ഇതിന്‍റെ പേരില്‍ ഏറെ വിമര്‍ശനങ്ങളും നേരിടേണ്ടി വന്നു ശശിക്ക്. എങ്കിലും ഐ.വി. ശശി ഐ.വി. ശശിയായത് "അവളുടെ രാവുകളി'ലുടെത്തന്നെ. അതോടെ മലയാള കന്പോള സിനിമയുടെ നവഭാവുകത്വത്തില്‍ ഐ.വി. ശശി മുഖ്യ സൈന്യാധി പനായി.

"അങ്ങാടി'യില്‍ തുടങ്ങുന്ന രാഷ്ട്രീയം

വിശാലമായ ക്യാന്‍വാസ്. സിനിമാസ്കോപ്പ്. ആള്‍ക്കൂട്ടം ,താരാധിക്യം. ഇതെല്ലാമാണ് ഐ.വി. ശശി സിനിമകളുടെ മുഖമുദ്രകള്‍. ഇതിന്‍റെ തുടക്കം "അങ്ങാടി'യിലാണ്.

സമകാലിക സംഭവങ്ങള്‍ കോര്‍ത്തിണക്കി ടി.ദാമോദരന്‍ ഒരുക്കിയ രാഷ്ട്രീയ അന്തര്‍നാടകങ്ങള്‍ ജനപ്രിയ സിനിമയുടെ രൂപഭാവങ്ങളില്‍ പകര്‍ത്തുന്നതില്‍ ശശി എന്ന സംവിധായകന്‍ പരിപൂര്‍ണ വിജയം വരിച്ചു.

"ഈ നാട്', "ഇനിയെങ്കിലും' തുടങ്ങി ആവനാഴിയും "വാര്‍ത്ത'യും വരെ നീണ്ട ശശിയുടെ വിജയം. തീപ്പൊരി സംഭാഷണവും ഉഗ്രന്‍ ആക്ഷനും ശശിചിത്രങ്ങളുടെ മാത്രം സവിശേഷതയായി.




നല്ല സിനിമയ്ക്കായി തൃഷ്ണ

തിരക്കഥയുടെ പെരുന്തച്ചന്‍ എം.ടി.യുമായുള്ള കൂട്ടുചേരലിലൂടെയാണ് ശശിയിലെ യഥാര്‍ഥ സംവിധായകന്‍റെ മാറ്റ് മാലോകരറി യുന്നത്. "തൃഷ്ണ'യില്‍ തുടങ്ങി "അക്ഷരങ്ങള്‍', "ആള്‍ക്കൂട്ടത്തില്‍ തനിയെ', "ആരൂഡം', "അനുബന്ധം'... അങ്ങനെ എത്രയോ ചിത്രങ്ങ ള്‍.
"അഭയം തേടി' വരെ നീളുന്ന ആ കൂട്ടായ്മയില്‍ വിരിഞ്ഞ ഏറ്റവും ശ്രദ്ധേയമായ സിനിമ പക്ഷേ, "ഉയരങ്ങളില്‍' ആണ്. സ്ക്രിപ്റ്റില്‍ എം.ടി.യുടെ കൈയ്യൊപ്പും സാക്ഷാത്കാരത്തില്‍ ശശിയുടെ മുദ്രയും വ്യക്തായി പതിഞ്ഞ ഒരപൂര്‍വ ചിത്രമായിരുന്നു അത്.

പത്മരാജന്‍റെ തിരക്കഥയില്‍ സംവിധാനം ചെയ്ത ഇതാ ഇവിടെ വരെ, വാടകയ്ക്ക് ഒരു ഹൃദയം, കൈകേകി, കാണാമറയത്ത് തുടങ്ങി യവയെല്ലാം ശശിയുടെ ചലച്ചിത്ര ജീവിതത്തിലെ മണിമുത്തുകളായി.

ആക്ഷന്‍റെ അപാരത

മലയാളത്തില്‍ പല ട്രെന്‍ഡുകള്‍ക്കും തുടക്കമിട്ട ഐ.വി. ശശി തന്നെയാണ് മലയാളത്തില്‍ ആക്ഷന്‍ ചിത്രങ്ങള്‍ക്കും പുതിയ മാനം ന ല്‍കിയത്.

മലയാളത്തില്‍ ക്ഷോഭിക്കുന്ന യുവത്വം എന്ന നായകസങ്കല്‍പ്പം ആദ്യമായി അവതരിപ്പിച്ച "ഇതാ ഇവിടെവരെ'യും "തുഷാര'വും "തടാക'വും മുതല്‍ "ഏഴാം കടലിനക്കരെ'യും, , അമേരിക്ക അമേരിക്കയും 1921 ഉം വരെ നീളുന്നു അത്.

"തുഷാര'ത്തിലൂടെ രതീഷിനെ ആക്ഷന്‍ നായകനായി അവതരിപ്പിച്ച ശശിയുടെ "അതിരാത്ര'യും "ആവനാഴി'യുമൊക്കെയാണ് മമ്മൂട്ടിക്ക് അത്തരമൊരു പ്രതിച്ഛായ നല്‍കിയത്. ഉയരങ്ങളിലൂടെ മോഹന്‍ലാലിനെയും ആക്ഷന്‍നായകനാക്കി.

ഒട്ടൈറെ രചയിതാക്കളെ രംഗത്തു കൊണ്ടുവന്ന ഐ.വി. ശശിയുടെ "ദേവാസുരം' രഞ്ജിത് എന്ന തിരക്കഥാകൃത്തിനു സമ്മാനിച്ച താരപീഠം ചരിത്രം മാത്രം.

ഷെറീഫിനെയും ദാമോദരനെയും അവതരിപ്പിച്ച അതേ മാനസികാവസ്ഥയോടെ തന്നെ "വര്‍ണപ്പകിട്ടി'ലൂടെ ബാബു ജനാര്‍ദ്ദനനെയും, "ഈ നാട് ഇന്നലെ വരെ'യിലൂടെ വി.എസ്.നൗഷാദിനെയും അവതരിപ്പിക്കാന്‍ ശശി ധൈര്യം കാട്ടി.

വര്‍ണപ്പകിട്ടോടെ മടങ്ങിവരവ്

"ദേവാസുരം' കഴിഞ്ഞ് ഒട്ടൊരു ഇടവേള വന്ന ഐ.വി.ശശി വര്‍ഷങ്ങള്‍ക്കുശേഷം സിനിമയിലേക്കു തിരിച്ചുവന്നത് മോഹന്‍ലാലിന്‍റെ "വര്‍ണപ്പകി'ട്ടോടെയാണ്. തുടര്‍ന്നു ചെയ്ത "അനുഭൂതി'യും സൂപ്പര്‍ഹിറ്റായി.

പക്ഷേ പിന്നീട് ലാലിനെവച്ച് നിര്‍മ്മിച്ച "ശ്രദ്ധ'യും "ഈനാട് ഇന്നലെവരെ'യും അത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഇടയ്ക്ക് രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത "അര്‍ത്ഥന'യും അപൂര്‍വ ചലച്ചിത്ര സ്വഭാവം വെളിവാക്കി.

നായിക ജീവിതത്തിലേക്ക്

അവളുടെ രാവുകളില്‍ നായികയായി ശശി പരിചയപ്പെടുത്തിയ നൃത്തതാരം ശാന്തി എന്ന സീമ ശശിയുടെ സ്ഥിരം നായികയായി മാറുകമാത്രമല്ല. പിന്നീട് അദ്ദേഹത്തിന്‍റെ ജീവിതസഖിയായും മാറുകയുമായിരുന്നു. സഹോദരന്‍ ഐ.വി. സതീഷ് ബാബു കലാസംവി ധായകനുമാണ്.

രണ്ടു മക്കള്‍: അനുവും അനിയും. ഇവരുടെ പേരില്‍ ചലച്ചിത്ര നിര്‍മാണം നടത്തുന്ന ശശിക്ക് സ്വന്തമായി അനുതാര ഔട്ട് ഡോര്‍ യൂണി റ്റുമുണ്ട്.

വെബ്ദുനിയ വായിക്കുക