ആ‍രുടെയെങ്കിലും റൂമിലേക്ക് പെണ്‍കുട്ടി പോയെങ്കില്‍ അത് അവളുടെ അമ്മയുടെ അനുവാദത്തോടെയാണ്: തുറന്നടിച്ച് നടി സീനത്ത്

ചൊവ്വ, 25 ജൂണ്‍ 2019 (17:42 IST)
ലോകസിനിമയെത്തന്നെ വിറപ്പിച്ച ഒന്നായിരുന്നു മീടൂ വിവാദം. അത് പിന്നീട് ഇന്ത്യന്‍ സിനിമയിലേക്കും ഒടുവില്‍ മലയാള സിനിമയിലേക്കുമെത്തി. മലയാളത്തിലും ഏറെ ഒച്ചപ്പാടുകളുണ്ടായി. എന്നാല്‍ ഇത്തരം മീടൂ ആരോപണങ്ങളില്‍ പലതും അനാവശ്യമാണെന്ന് തുറന്നുപറയുകയാണ് നടി സീനത്ത്.
 
“ഒരു പെണ്‍കുട്ടിയെയും ഇതുവരെ ആരും ചാന്‍സ് കൊടുക്കാം എന്നുപറഞ്ഞ് അറ്റാക്ക് ചെയ്തു എന്ന് ഞാന്‍ കേട്ടിട്ടില്ല. കുട്ടികള്‍ അമ്മമാരുടെ കൂടെയാണ് വരുന്നത്. ഒരു റൂമിലേക്ക് ഒരു കുട്ടി പോയെങ്കില്‍ അത് അവളുടെ അമ്മയുടെ അനുവാദത്തോടെയാണ്. അപ്പോള്‍ മിണ്ടാതിരുന്നിട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അതേക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല” - മംഗളത്തിന് അനുവദിച്ച അഭിമുഖത്തില്‍ സീനത്ത് പറയുന്നു.
 
“പലരും നമ്മളോട് ഇഷ്ടം പ്രകടിപ്പിച്ചിട്ടുണ്ടാവാം. അപ്പോള്‍, എനിക്ക് താല്‍പ്പര്യമില്ല എന്നെ വിട്ടേക്കൂ എന്ന് പറയാന്‍ കഴിയണം. ഓരോരുത്തരുടെ പേരുകള്‍ പറയുമ്പോള്‍ അവര്‍ക്ക് ചുറ്റും അവരെ ആശ്രയിക്കുന്ന കുടുംബങ്ങള്‍ ഉണ്ടാകും, അവരും കൂടി വിഷമിക്കും” - സീനത്ത് പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍