ഡ്യൂപ്പില്ലാതെ വീണ്ടും ടൊവിനോയുടെ സാഹസികത; ഇത് കൈവിട്ട കളിയെന്ന് ആരാധകർ

ചൊവ്വ, 25 ജൂണ്‍ 2019 (17:21 IST)
എടക്കാട് ബറ്റാലിയന്‍ 06 എന്ന സിനിമ പ്രഖ്യാപന സമയത്തേക്കാൾ കൂടുതൽ പ്രചരണം നേടുകയാണ്. ടൊവിനോ തോമസിന്റെ ആക്ഷൻ സീക്വൻസുകൾ ഷൂട്ട് ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് ചിത്രത്തെ കുറിച്ച് ആരാധകർ കൂടുതൽ അറിയുന്നത് തന്നെ. 
 
ഇപ്പോഴിതാ, ചിത്രത്തിനായി വീണ്ടും ഡ്യൂപ്പില്ലാതെ സാഹസിക രംഗങ്ങള്‍ ചെയ്ത് ആരാധകരെ അത്ഭുതപ്പെടുത്തുകയാണ് ടൊവീനോ. കലങ്ങി മറിഞ്ഞ പുഴയിലേയ്ക്ക് കുട്ടിയുമായി പാലത്തില്‍ നിന്നും ചാടുന്ന ടൊവീനോയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മറിഞ്ഞ വാഹനത്തില്‍ നിന്നും തീപിടിച്ച വസ്ത്രവുമായാണ് ടൊവീനോ കുട്ടിയുമായി പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടുന്നത്.
 
നേരത്തെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് ടൊവീനോയ്ക്ക് അപകടമുണ്ടായത്. നാല് വശത്തും തീ ഉപയോഗിച്ച് ചിത്രീകരിക്കുന്ന രംഗമായിരുന്നു. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകന്‍ നിര്‍ബന്ധം പിടിച്ചെങ്കിലും അത് വേണ്ടെന്ന് ടൊവിനോ തീരുമാനിക്കുകയായിരുന്നു. 
 
എന്നാൽ, ഡ്യൂപ്പ് ചെയ്യുന്നവർക്ക് ഇക്കാര്യങ്ങളെല്ലാം നന്നായി അറിയാമെന്നും അവർക്ക് ഇതിലെല്ലാം ട്രെയിനിംഗ് ഉണ്ടെന്നും ആരാധകർ പറയുന്നു. അതിനാൽ, ടൊവിനോ തീക്കളി കളിക്കേണ്ടെന്നും ഡ്യൂപ്പ് ഇടുന്നവരെ അവരുടെ തൊഴിൽ ചെയ്യാൻ അനുവദിക്കൂ എന്നും ആരാധകർ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍