1994 -ൽ ഐശ്വര്യ റായിയെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളിക്കൊണ്ടായിരുന്നു സുസ്മിത ഫെമിന മിസ്സ് ഇന്ത്യ കിരീടം നേടിയത്. മിസ് ഇന്ത്യ മത്സരത്തിൽ ഐശ്വര്യ റായി ഒന്നാമത് എത്തണമെന്നായിരുന്നു എല്ലാവരും ആഗ്രഹിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ സാധ്യത കല്പിക്കപ്പെട്ടിരുന്നതും താരത്തിനായിരുന്നു. എന്നാൽ കടുത്ത മത്സരം തന്നെ താരത്തിന് നേരിടേണ്ടി വന്നു.
ആദ്യത്തെ നാല് റൗണ്ടിൽ താനായിരുന്നു ഐശ്വര്യയുടെ മുഖ്യ എതിരാളിയെന്ന് നടി ശ്വേത മേനോന്‍ വർഷങ്ങൾക്കുശേഷം പറയുന്നു. എന്നാൽ രണ്ടുപേരേയും പിന്തള്ളി അതുവരെ ലിസ്റ്റിൽ ഇല്ലാതിരുന്ന ദില്ലിക്കാരിയായ സുസ്മിത സെന്‍ ഐശ്വര്യയ്ക്കും മുകളിലെത്തി. ഇത് സംഘാടകര്‍ക്കും മാധ്യമങ്ങള്‍ക്കും ശരിക്കും ഞെട്ടലുണ്ടാക്കി. സത്യത്തില്‍ അവരും ആഗ്രഹിച്ചത് ഐശ്വര്യ തന്നെ വിജയിക്കണം എന്നായിരുന്നു. ഇത് സുസ്മിതയുടെ വാശി കൂട്ടി. അവസാന റൗണ്ട് കഴിഞ്ഞുപ്പോള്‍ ഐശ്വര്യയും സുസ്മിതയും ഒന്നാം സ്ഥാനത്തും താൻ രണ്ടാം സ്ഥാനത്തും എത്തിയെന്ന് താരം പറഞ്ഞു.