തെലുങ്ക് അഭിമുഖത്തിനിടെ അവതാരകയ്ക്ക് ഷർട്ട് ഊരി നൽകാനൊരുങ്ങി ഷൈൻ: വീഡിയോ

തിങ്കള്‍, 26 ജൂണ്‍ 2023 (14:44 IST)
ഷൈന്‍ ടോം ചാക്കോ സിനിമാ പ്രമോഷനായി നല്‍കാറുള്ള അഭിമുഖങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവാറുണ്ട്. താരത്തിന്റെ സംസാരരീതിയും ശരീരചലനങ്ങളുമെല്ലാം പിന്നീട് ട്രോളുകളില്‍ നിറയുന്നതും പതിവാണ്. ഇപ്പോഴിതാ ഒരു തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. മലയാളം കടന്ന് തെലുങ്കിവില്‍ എത്തിയിട്ടും ഷൈന്‍ ടോം ചാക്കോയ്ക്ക് മാറ്റമൊന്നുമില്ലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. അഭിമുഖത്തിനിടെ ഷൈനിന്റെ ഷര്‍ട്ടിനെ പറ്റി അവതാരക പുകഴ്ത്തിയപ്പോള്‍ ഷര്‍ട്ട് ഊരി നല്‍കാന്‍ ഷൈന്‍ ശ്രമിക്കുകയായിരുന്നു.
 

രംഗബലി എന്ന സിനിമയുടെ പ്രമോഷനായാണ് ഷൈന്‍ ടോം ചാക്കോയും സംവിധായകന്‍ പവന്‍ ബസംസെട്ടിയും അഭിമുഖത്തിനെത്തിയത്. അഭിമുഖത്തിനിടെ അവതാരക ഷൈനിന്റെ ഷര്‍ട്ടിനെ പുകഴ്ത്തിയതോടെ ഷര്‍ട്ടിന്റെ ബട്ടന്‍സ് ആദ്യം ഊരി മാാറ്റുകയാണ് ഷൈന്‍ ചെയ്തത്. ഷര്‍ട്ട് ഊരി നല്‍കാമെന്നും അത് ധരിക്കണമെന്നും ഷൈന്‍ അവതാരകയോട് ആവശ്യപ്പെട്ടു. ഊരി നല്‍കിയാല്‍ ധരിക്കാമെന്നായിരുന്നു അവതാരകയുടെ മറുപടി. ഭാഗ്യത്തിന് പാന്റ്‌സ് ഇഷ്ടമാണെന്ന് പറഞ്ഞില്ലെന്നും അങ്ങനെയയിരുന്നെങ്കില്‍ കുഴപ്പമായേനെയെന്നും അവതാരക തമാശരൂപേണ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍