ദൃശ്യത്തിലൂടെ മലയാള സിനിമക്ക് ശക്തമായ ഒരു നായകനെ കൂടി ലഭിച്ചു. ഏത് റോൾ വേണമെങ്കിലും ധൈര്യപൂർവ്വം നൽകാമെന്ന് ബോധ്യപ്പെടുത്തിയ നടനായിരുന്നു കലാഭവൻ ഷാജോൺ. ദൃശ്യത്തിന് ശേഷം തമിഴിലും തെലുങ്കിലുമെല്ലാം ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് താരം. എന്നാൽ സഹദേവനായി സംവിധായകൻ ജീത്തുവിന്റെ മനസിൽ ഉണ്ടായിരുന്നത് ഷാജോൺ ആയിരുന്നില്ലത്രെ.