സഹതാരങ്ങളോട് മത്സരമില്ല, ഇവിടെയെല്ലാം സീസണൽ നായികമാരാണ് :നമിത പ്രമോദ്

Webdunia
വെള്ളി, 29 മെയ് 2020 (13:17 IST)
തനിക്ക് സഹതാരങ്ങളോട് മത്സരമില്ലെന്ന് നടി നമിത പ്രമോദ്.മത്സരിക്കണമെന്ന് തോന്നിയിട്ടില്ല. ഇവിടെ സ്ഥിരം നായികമാരായി ആരും നിൽക്കുന്നില്ലല്ലോ,കുറച്ച് അവസരങ്ങൾ ലഭിക്കും പിന്നെ പുതിയ ആളുകൾ വരും. സീസണൽ ആക്‌ടേഴ്‌സ് ആണ് ഇവിടെയുള്ളതെന്നും നമിത പ്രമോദ് പറഞ്ഞു.
 
ജീവിതത്തിലെ ബുദ്ധിമുട്ടുകളെ ഫേസ് ചെയ്യാൻ പഠിച്ചുവെന്നും ആളുകളെ കണ്ണടച്ച് വിശ്വസിക്കുന്ന സ്വഭാവത്തിൽ മാറ്റം വന്നിട്ടുണ്ടെന്നും താരം പറഞ്ഞു.അച്ഛനും അമ്മയുമാണ് എന്റെ സംരക്ഷണകവചം.കഥ പറയാന്‍ വരുന്നവര്‍ പുതിയ ആളുകളാണെങ്കില്‍ ആ ചിത്രത്തെ കുറിച്ച് നല്ല ധാരണയുണ്ടോയെന്ന് നോക്കാറുണ്ടെന്നും അത്തരത്തിലുളവർക്കൊപ്പം ജോലി ചെയ്യാനാണ് താത്പര്യമെന്നും നമിത പ്രമോദ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article