ഷെയ്ന്‍ പ്രശ്‌നത്തില്‍ പരിഹാരം കാണുമെന്ന് മോഹന്‍ലാല്‍; ബുധനാഴ്ച ആദ്യഘട്ട ചര്‍ച്ച

തുമ്പി ഏബ്രഹാം

ചൊവ്വ, 3 ഡിസം‌ബര്‍ 2019 (11:56 IST)
നടന്‍ ഷെയ്ന്‍ നിഗത്തിനെ വിലക്കിയതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍. മനോരമയോടായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.
 
വിഷയത്തില്‍ സനേഹത്തോടെ പരിഹാരം കാണും. വീണ്ടും ചര്‍ച്ചകള്‍ നടത്തുകയും എല്ലാവരുമായും സംസാരിക്കുകയും ചെയ്യുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. സംഘടനകള്‍ക്ക് നിലപാടുകള്‍ എടുക്കേണ്ടിവരും. എന്നാല്‍ അവരോട് വീണ്ടും സംസാരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. അതിലൂടെയാണ് പ്രശ്‌നം പരിഹരിക്കാനാകുകയെന്നും മോഹന്‍ലാല്‍ പറഞ്ഞു.
 
അതേസമയം ഷെയ്ന്‍ നിഗമിനെതിരായ വിലക്ക് നീക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ബുധനാഴ്ച ‘അമ്മ’ ഷെയ്ന്‍ നിഗവുമായി കൂടിക്കാഴ്ച നടത്തും. ഇതിനായി ബുധനാഴ്ച കൊച്ചിയില്‍ എത്താന്‍ ഷെയ്‌നിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
 
ഈ ചര്‍ച്ചയ്ക്ക് ശേഷം തൊട്ടടുത്ത ദിവസം നിര്‍മാതാക്കളുടെ സംഘടനയുമായും ചര്‍ച്ച നടത്തുമെന്നാണ് സൂചന.ഖുര്‍ബാനി, വെയില്‍ സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ ‘അമ്മ’ ഷെയ്‌നിനോട് ആവശ്യപ്പെടാനാണ് സാധ്യത.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍