പിണറായിയും ഉമ്മൻചാണ്ടിയും ഒരേ തൂവൽ പക്ഷികൾ ആയി മാറുന്ന ഈ ഫൈനൽ ട്വിസ്റ്റ് ആർക്കും ഊഹിക്കാൻ കഴിഞ്ഞില്ല: മിഥുൻ മാനുവൽ തോമസ്

കെ ആര്‍ അനൂപ്

ചൊവ്വ, 7 ജൂലൈ 2020 (16:17 IST)
ഡിപ്ലോമാറ്റിക് ബാഗേജ് വഴി 30 കിലോഗ്രാം സ്വർണം കള്ളക്കടത്തു നടത്തിയ കേസിൽ സർക്കാരിനെ വിമർശിച്ച് സംവിധായകൻ മിഥുന്‍ മാനുവൽ തോമസ്. മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഒരേ തൂവൽ പക്ഷികൾ ആയി മാറുന്ന ഈ ഫൈനൽ ട്വിസ്റ്റ്‌ ആർക്കും ഊഹിക്കാൻ കഴിഞ്ഞില്ല. നല്ലത് നിങ്ങൾ ചെയ്തപ്പോൾ എല്ലാംതന്നെ കയ്യടിച്ചിട്ടുണ്ട്. പക്ഷേ, ഇപ്പോൾ നടന്നത് സംഭവിക്കാൻ പാടില്ലാത്ത വീഴ്ചയായിപ്പോയെന്നാണ് മിഥുന്‍ മാനുവൽ ഫേസ്ബുക്കിൽ കുറിച്ചു.
 
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം: 
 
മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയും ഒരേ തൂവൽ പക്ഷികൾ ആയി മാറുന്ന ഈ ഫൈനൽ ട്വിസ്റ്റ്‌ ഒരുമാതിരി ആർക്കും ഊഹിക്കാൻ കഴിഞ്ഞില്ല എന്നതാണ് വാസ്തവം.. !!   പിണറായി സാർ, നല്ലത് നിങ്ങൾ  ചെയ്തപ്പോൾ  എല്ലാംതന്നെ  കയ്യടിച്ചിട്ടുണ്ട്.. !! പക്ഷേ,  ഇപ്പോൾ നടന്നത്  സംഭവിക്കാൻ പാടില്ലാത്ത വീഴ്ചയായിപ്പോയി.. !! സ്വന്തം വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ അറിഞ്ഞില്ല എന്ന ജാഗ്രത ഒട്ടുമില്ലാത്ത തരത്തിലുള്ള മറുപടികൾ  ഈ കേസിൽ മതിയാവില്ല.. !! ഉപ്പുതീനികൾ ആര് തന്നെ ആയാലും വെള്ളം കുടിച്ചേ മതിയാകൂ.. !! കഷ്ടം - മിഥുന്‍ മാനുവൽ ഫേസ്ബുക്കിൽ കുറിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍